കത്രീനയെ പുറത്താക്കി സല്ലുവിന് ഷാറൂഖിന്റെ മറുപടി
കാമുകനും താരവും തമ്മിലുണ്ടായ തല്ലില്‍ രക്തസാക്ഷിത്വം വരിയ്‌ക്കേണ്ടി വന്ന വിഷമത്തിലാണിപ്പോള്‍ കത്രീന.
പിറന്നാള് പാര്‍ട്ടിയ്‌ക്കിടെ കാമുകനായ സല്‍മാന്‍ ഖാനും ബോളിവുഡിലെ താരരാജാവ് ഷാറൂഖ് ഖാനും തമ്മിലുണ്ടായ ഉടക്കാണ് കത്രീനയ്‌ക്ക് വിനയായത്.
ഉടക്കിനിടെ ഷാറൂഖിന്റെ ഭാര്യയുടെ പേരു വരെ വലിച്ചിഴച്ച സല്ലുവിന്റെ വേണ്ടാതീനത്തിന് ഷാറൂഖ് തിരിച്ചടി കൊടുത്തത് കത്രീനയിലൂടെയായിരുന്നു. 'ടെംപ്‌റ്റേഷന്‍ റീലോഡഡ്' എന്ന പേരില്‍ ഷാറൂഖിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിദേശ പ്രോഗ്രാമില്‍ നിന്നും കത്രീനയെ ഷാറൂഖ് വലിച്ച് പുറത്തിട്ടു കഴിഞ്ഞു.
തല്ലിനെക്കുറിച്ച് പത്രക്കാര്‍ കുത്തിക്കുത്തി ചോദിച്ചിട്ടും മൗനം പാലിച്ച കത്രീനയ്‌ക്ക് പുതിയ സംഭവങ്ങള്‍ വന്‍ തിരിച്ചടിയായിരിക്കുകയാണ്.
സംഭവത്തിന് ശേഷം സല്‍മാനില്‍ നിന്ന് അകലം പാലിയ്‌ക്കാന്‍ കത്രീന ശ്രമിച്ചെങ്കിലും അതൊന്നും ഷാറൂഖ് കണക്കിലെടുത്തില്ലെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications