കിം ഖാന്‍ ഫ്രഞ്ച് കിസ്സ് പരിശീലിക്കുന്നു
വൈവിധ്യമുള്ള വേഷങ്ങള്‍ പ്രത്യേകിച്ചും കാമുക വേഷങ്ങളാണ് ഷാരൂഖ് ഖാനെ ബോളിവുഡിന്റെ കിം ഖാനാക്കി മാറ്റിയത്. കണ്ണുകളിലെ ഭാവ വ്യതിയാനങ്ങളിലൂടെയാണ് ഖാന്‍ കാമുക വേഷങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കുന്നതെന്ന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാ സംവിധായകരും പറയുന്ന കാര്യമാണ്.
ഇത്രയേറെ കാമുക വേഷങ്ങള്‍ ചെയ്‌തിട്ടും കാര്യമായ ഒരു ചുംബന രംഗത്ത് ഷാരൂഖ് ഇതേ വരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആരും അതിനുള്ള അവസരം അദ്ദേഹത്തിന് നല്‍കിയിട്ടില്ലെന്നതാണ് സത്യം. ഇക്കാര്യത്തെക്കുറിച്ച് ഷാരൂഖും ഈയിടെ പറഞ്ഞു.
ഫ്രഞ്ച് കിസ് രംഗങ്ങള്‍ കണ്ട് താനതിന്റെ ആരാധകനായി മാറിയെന്നായിരുന്നു ഇദ്ദേഹത്തിന്റെ ഏറ്റുപറച്ചില്‍. ബാല്യകാലത്ത് ചുംബന രംഗങ്ങള്‍ ആസ്വദിക്കാനായി മാത്രം വീട്ടുകാരുടെ കണ്ണുവെട്ടിച്ച് താന്‍ ഫ്രഞ്ച് ചിത്രങ്ങള്‍ കാണാറുണ്ടായിരുന്നുവെന്നും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ എന്തൊക്കെ സംഭവിച്ചാലും ഫ്രഞ്ച് കിസ്സിന്റെ രസതന്ത്രം മനസ്സിലാക്കണമെന്ന് തീരുമാനിച്ച് ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് കിം ഖാന്‍. അഭിനയത്തിലെ പലകാര്യങ്ങളും പലരില്‍ നിന്നായും താന്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും എന്നാല്‍ ഫ്രഞ്ച് കിസ്സിനെക്കുറിച്ച് മാത്രം തനിയ്‌ക്ക് ഒരറിവുമില്ലെന്നും അദ്ദേഹം പറയുന്നു.
ആരുടെ കൂടെയാണ് ഖാന്‍ ഫ്രഞ്ച് കിസ്സിംഗ് പഠിയ്‌ക്കുകയെന്ന് ഒരു ചോദ്യം മനസ്സിലുയരുന്നില്ലേ. ഭാര്യ യെക്കൂട്ടുപിടിച്ചുതന്നെയാവും ഖാന്‍ ചുംബന പരിശീലനം നടത്തുക.
പരീക്ഷണങ്ങളിലൂടെ ഹിറ്റുകള്‍ സൃഷ്ടിക്കുന്ന നടനാണ് ഷാരൂഖ്. ആ നിലയ്‌ക്ക് പുതിയ പരിശീലനം നേടി വശ്യമനോഹരമായി ചുംബിക്കാനുള്ള കഴിവുമായി ഇനി വരുന്ന ചിത്രങ്ങളില്‍ ഒരു ചുംബന തരംഗത്തിന് തന്നെ ഖാന്‍ തുടക്കമിടില്ലെന്ന് ആരു കണ്ടു.
അങ്ങനെയാണെങ്കില്‍ ഖാന്റെ കണ്ണുകളില്‍ മാത്രമല്ല ചുണ്ടുകളിലും പ്രണയമെരിയുന്നത് കാണാമെന്നാണ് ബോളിവുഡിന്റെ പ്രതീക്ഷ.


Click it and Unblock the Notifications