»   » സല്‍മാന്‍ വേഗം സുഖം പ്രാപിക്കട്ടെ: ഷാരൂഖ്

സല്‍മാന്‍ വേഗം സുഖം പ്രാപിക്കട്ടെ: ഷാരൂഖ്

Posted By:
Subscribe to Filmibeat Malayalam
Sharukh
എവിടെയോ മഞ്ഞുരുകാന്‍ തുടങ്ങുകയാണ്, ഒരിക്കല്‍ ഹൃദയം കൊണ്ട് അടുത്തിരുന്നവര്‍ക്ക് ഏറെനാളൊന്നും ശത്രുത തുടരാന്‍ കഴിയുകയില്ലെന്ന കാര്യം അത്തരമൊരു വേദന അനുഭവിച്ചവര്‍ക്കാര്‍ക്കും അറിയാം. അതേ ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്റെയും ഷാരൂഖ് ഖാന്റെയും കാര്യത്തിലും ഇതുതന്നെയാണ് നടക്കാന്‍ പോകുന്നതെന്ന് ഏതാണ്ട് ഉറപ്പാണ്.

കാരണം ഏറെനാളായി അകന്നിരിക്കുന്ന ഇവര്‍ക്കിടയില്‍ ഇപ്പോള്‍ ശത്രുതയോ പിണക്കമോ ഒന്നുമില്ല വെറുതെ ഒരു അകലം അത്രമാത്രം. അടുത്തിടെ അഭിമുഖങ്ങളിലും മറ്റും രണ്ടുപേരും തങ്ങളുടെ സൗഹൃദവുമായി ബന്ധപ്പെട്ട കാര്യം വരുമ്പോള്‍ വളരെ നോര്‍മ്മലായിട്ടാണ് പ്രതികരിക്കുന്നത്. ഒരു പാച്ച് അപ്പിനുള്ള സാധ്യത എന്നേ ഷാരൂഖ് തുറന്നിട്ടിട്ടുണ്ട്. സല്‍മാന്‍ അതിനെക്കുറിച്ച് ഒന്ന് ചിന്തിക്കേണ്ട ആവശ്യം മാത്രമേയുള്ളു.

ഇതാ ഈ ഈദ് ദിനത്തിലും ഷാരൂഖ് തന്റെ മനസ്സില്‍ സല്ലുവിനോടുള്ള സൗഹൃദവും സ്നേഹവും പ്രകടിപ്പിച്ചിരിക്കുന്നു. അമേരിക്കയില്‍ ചികിത്സയ്ക്കുപോയ സല്‍മാന്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നാണ് കിങ് ഖാന്റെ ആശംസ. നാഡീസംബന്ധമായ പ്രശ്‌നത്തെത്തുടര്‍ന്ന് തലയ്ക്കും മുഖത്തെ പേശികള്‍ക്കുമെല്ലാം വേദന അനുഭവപ്പെട്ട സല്‍മാന്‍ കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കും വേണ്ടിയാണ് അമേരിക്കയിലേയ്ക്ക് പോയിരിക്കുന്നത്.

ആര്‍ക്കെങ്കിലും അസുഖം ബാധിച്ചാല്‍ അത് നമ്മുടെയെല്ലാം സന്തോഷം കെടുത്തും. നമുക്ക് വേദനതോന്നുകയും ചെയ്യും. അതുകൊണ്ട് ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. അസുഖംബാധിച്ചാല്‍ രോഗിയെപ്പോലെതന്നെ അത് അവരുടെ വീട്ടുകാരെയും വേദനിപ്പിക്കും. സല്‍മാന്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെ. അദ്ദേഹത്തിന് ഞാന്‍ എല്ലാനന്മകളും നേരുന്നു-ഷാരൂഖ് പറഞ്ഞു.

മൂന്നുപ്രാവശ്യം എനിക്കും പരിക്കുപറ്റിയിട്ടുണ്ട്. അതിനാല്‍ ആ അവസ്ഥയെപ്പറ്റി എനിക്ക് നല്ലതുപോലെയറിയാം. എപ്പോഴും ആക്ടീവായിരിക്കുന്ന ഒരാള്‍ നിശ്ചലനാകുന്നത് അത്ര നിസാരകാര്യമല്ല. അതിനാല്‍ ആര്‍ക്കും അങ്ങനെയൊന്നുമുണ്ടാകാതിരിക്കട്ടെ- കിങ് കാന്‍ പറഞ്ഞു.

ഒരിക്കല്‍ ബോളിവുഡില്‍ നല്ല സുഹൃത്തുക്കളായ സല്‍മാനും ഷാരൂഖും തമ്മില്‍ 2008 ല്‍ കത്രീന കൈഫിന്റെ ജന്മദിനാഘോഷവേളയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അകലുകയായിരുന്നു. അന്നുമുതല്‍ ഇവര്‍ നല്ല രസത്തിലല്ല. എന്തായാലും അധികം വൈകാതെ എല്ലാ വൈരങ്ങളും മറന്ന് ഇവര്‍ വീണ്ടും നല്ല സുഹൃത്തുക്കളാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

English summary
Bollywood superstar Shah Rukh Khan forgot his rivalry with Salman Khan on the occasion of Eid, and wished the 'Dabangg' star a speedy recovery,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam