twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സോനാക്ഷിയുടെ ട്വിറ്റര്‍ ചിത്രം വിവാദമായി

    By Lakshmi
    |

    Sonakshi Sinha
    ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചതിന്റെ വിജയലഹരി ഇപ്പോഴും ആരാധകരില്‍ നിന്നും വിട്ടുമാറിയിട്ടില്ല. കളിക്കളത്തില്‍ ടീം ഇന്ത്യയെ പ്രോസ്താഹിപ്പിക്കാനായി പ്രമുഖരുടെ വന്‍നിരയുണ്ടായിരുന്നു.

    ഇക്കൂട്ടത്തില്‍ ബോളിവുഡ് താരം സോനാക്ഷി സിന്‍ഹയും വന്നിരുന്നു. ഇന്ത്യയുടെ ജേഴ്‌സിയണിഞ്ഞ് എത്തിയ സോനാക്ഷി വലിയ ആവേശത്തിലായിരുന്നു. മത്സരം കഴിഞ്ഞ് ഇന്ത്യ വിജയിച്ചതിന്റെ ആവേശത്തില്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ പക്ഷേ സോനാക്ഷിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

    മത്സരശേഷം ട്വിറ്ററില്‍ സോനാക്ഷി പോസ്റ്റ ചെയ്ത പടങ്ങളാണ് പ്രശ്‌നമായത്. ഈ പടങ്ങള്‍ കണ്ട് പാക് ആരാധകര്‍ താരത്തിനെതിരെ തിരഞ്ഞിരിക്കുകയാണ്.

    പാകിസ്ഥാന്‍ ക്യാപ്ടന്‍ ഷാഹിദ് അഫ്രീഡിയുടെ പിന്‍ഭാഗത്ത് ഒരു ഇന്ത്യന്‍ ബാറ്റ്‌സമാന്‍ ബാറ്റു കൊണ്ട് അടിക്കുന്ന ചിത്രമാണ് സോനാക്ഷി പോസ്റ്റ് ചെയ്തത്. ഇതോടൊപ്പം ഒരു അടിക്കുറിപ്പും സോനാക്ഷി നല്‍കി. പോരേ പൂരം...

    ചിത്രം കണ്ട് സോനാക്ഷിയുടെ പാകിസ്താനിലെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോള്‍ സോനാക്ഷിയുടെ ട്വിറ്റര്‍ അക്കൗണ്ടിലേയ്ക്ക് വിമര്‍ശനങ്ങള്‍പ്രവഹിക്കുകയാണ്. കമ്പ്യൂട്ടറില്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്താണ് സോനാക്ഷി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്.

    സോനാാക്ഷി ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. നിങ്ങളുടെ പിതാവ് പോലും ഇതുവരെ ഇങ്ങനെ പെരുമാറിയിട്ടില്ല. സല്‍മാന്‍ ഖാനും അതുപോലെ തന്നെയാണ്. അവരില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്-എന്നാണ് സോനാക്ഷിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ഒരു വിമര്‍ശനം. ഈ ഒരു പ്രവൃത്തി കൊണ്ടു മാത്രം നിങ്ങളെ വെറുക്കുന്നുവെന്നായിരുന്നു മറ്റൊരു സന്ദേശം.

    വിമര്‍ശനം സഹിക്കവയ്യാതായതോടെ സോനാക്ഷി വിശദീകരണവുമായി രംഗത്തെത്തി.
    ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്നും തികച്ചും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ ഈ സംഭവത്തെ കാണണമെന്നും താരം പിന്നീട് ട്വിറ്റിലൂടെതന്നെ അഭ്യര്‍ത്ഥിച്ചു.

    English summary
    A morphed picture of Afridi being hit by an Indian batsman Recently Sonakshi Sinha annoyed some of her fans when she tweeted a morphed picture of Shahid Afridi getting whacked by an Indian batsman just before the India-Pakistan semi final match on Wednesday.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X