»   »  ബിപാഷയുടെ ടോപ്‌ലെസ് വീഡിയോ യൂട്യൂബില്‍

ബിപാഷയുടെ ടോപ്‌ലെസ് വീഡിയോ യൂട്യൂബില്‍

Posted By:
Subscribe to Filmibeat Malayalam
Bipasha
ബോളിവുഡ് സുന്ദരിയും ജോണ്‍ എബ്രഹാമിന്റെ കൂട്ടുകാരിയുമായ ബിപാഷ ബസുവിന്റെ ടോപ്പ്‌ലെസ്സ് ചിത്രം യൂ്ട്യൂബില്‍ പ്രചരിക്കുന്നു.

ബിപാഷ ബസുവും വിവേക് ഒബ്രോയിയും ചേര്‍ന്നുള്ള ഒരു പരസ്യചിത്രത്തിലെ രംഗങ്ങളാണ് യുട്യൂബില്‍ ഉള്ളത്. കെന്‍ നൗഹം സംവിധാനം ചെയ്ത പരസ്യചിത്രത്തിന്റെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഇല്ലുസ്‌ട്രേറ്റര്‍ ടോമി കെയ്്ന്‍ ആണ്.

ഇന്ത്യയിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ അവസ്ഥവച്ച് നോക്കുമ്പോള്‍ ഈ പരസ്യചിത്രം തീര്‍ത്തും ബോള്‍ഡ് ആണെന്നാണ് റിപ്പോര്‍്ട്ടുകള്‍ നല്‍കുന്ന സൂചന.

എന്നാല്‍ പരസ്യചിത്രത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നുമാണ് വിവേകുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

എന്നാല്‍ ഈ പരസ്യം യഥാര്‍ത്ഥത്തില്‍ 1999ലാണ് ഷൂട്ട് ചെയ്തതെന്നും അതിലുള്ളത് ബിപാഷ തന്നെയാണെന്നും അവരുടെ മാനേജര്‍ വ്യക്തമാക്കിക്കഴിഞ്ഞു.

ന്യൂയോര്‍ക്കിലെ ഫോര്‍ഡ് മോഡലിങ് ഏജിന്‍സിയ്ക്കുവേണ്ടി ജോലിചെയ്യുമ്പോഴാണത്രേ ബിപാഷ ഈ പരസ്യത്തില്‍ അഭിനയിച്ചത്.

അതൊരു ഇന്റര്‍നാഷണല്‍ വര്‍ക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ചിത്രം എങ്ങനെ യു്ട്യൂബില്‍ എത്തിയെന്നകാര്യം തനിക്കറിയില്ലെന്നും ബിപാഷയുടെ മാനേജര്‍ പറയുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam