»   » വിദ്യ ബാലന്‍ അടിവസ്ത്ര പരസ്യത്തില്‍?

വിദ്യ ബാലന്‍ അടിവസ്ത്ര പരസ്യത്തില്‍?

Posted By:
Subscribe to Filmibeat Malayalam
Vidya Balan
ഡേര്‍ട്ടി പിക്ചറിലൂടെ ഗ്ലാമറിന് പുതിയ അതിര്‍വരമ്പുകള്‍ നിശ്ചയിച്ച വിദ്യ ബാലന്‍ കൂടുതല്‍ ഡേര്‍ട്ടിയാവുന്നു. ഡിസംബര്‍ 2ന് സില്‍ക്ക് സ്മിതയുടെ ജന്മദിനത്തില്‍ തിയറ്ററുകളിലെത്തുന്ന ഡേര്‍ട്ടി പിക്ചര്‍ ഇന്ത്യയിലാകെ വിദ്യ തരംഗം സൃഷ്ടിയ്ക്കുമെന്നാണ് പ്രവചനങ്ങള്‍.

വിദ്യയുടെ ഈ പുതിയ താരപരിവേഷം മുതലെടുക്കാന്‍ ഒരു അടിവസ്ത്രക്കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിദ്യയെ തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറാക്കാനാണ് കമ്പനിയുടെ ഉദ്ദേശമത്രേ. ഇന്ത്യന്‍ സ്ത്രീകളെ ലക്ഷ്യമിട്ടാണ് കമ്പനി ഇവിടെ ചുവടുറപ്പിയ്ക്കാനൊരുങ്ങുന്നത്.

ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പൊതുവേ മെലിഞ്ഞ ശരീരപ്രകൃതമല്ലാത്തതിനാല്‍ സൈസ് സീറോ മോഡലുകളെയൊന്നും പരസ്യങ്ങളിലവതരിപ്പിയ്ക്കാന്‍ കമ്പനിയ്ക്കാ താത്പര്യമില്ല. മേനിക്കൊഴുപ്പുള്ള സുന്ദരിമാരെയായിരുന്നു അവര്‍ തേടി നടന്നിരുന്നത്. ആ അന്വേഷണമാണ് ഇപ്പോള്‍ വിദ്യയിലവസാനിച്ചിരിയ്ക്കുന്നതത്രേ.

ദി ഡേര്‍ട്ടി പിക്ചറിലൂടെ ശരീരപ്രദര്‍ശനത്തോടുള്ള തന്റെ അഭിനിവേശം വ്യക്തമാക്കിയ വിദ്യ ഇന്റര്‍നാഷണല്‍ കമ്പനിയുടെ ഓഫര്‍ സ്വീകരിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

English summary
Vidya Balan is now in news after an International Lingerie Brand offered Vidya to become their Brand Ambassador. It has been learnt that the Brand has set a campaign which only wants to target Indian women

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam