ഇന്ത്യന്‍ ഷാരോണ്‍ സ്റോണായി ഇഷ
ഇന്ത്യന്‍ ഷാരോണ്‍ സ്റോണായി ഇഷ
കമ്പനിയിലെ ഗാനരംഗത്തില്‍ മദിച്ചാടിയ ഇഷാ ഗോപികറെ കണ്ട് ഉറക്കം നഷ്ടപ്പെട്ട പ്രേക്ഷകര്‍ക്ക് ചൂടുള്ള വാര്‍ത്ത. രതിരംഗങ്ങളുടെ അതിപ്രസരം കൊണ്ട് പ്രസിദ്ധമായ ഹോളിവുഡ് ചിത്രം ബേസിക് ഇന്‍സ്റിന്‍ക്റ്റിന്റെ ഹിന്ദി റീമേയ്ക്കില്‍ ഇഷാ ഗോപികര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പോള്‍ വെര്‍ഹോവന്റെ ബേസിക് ഇന്‍സ്റിന്‍ക്റ്റില്‍ സെക്സ് ബോംബ് ഷാരണ്‍ സ്റോണ്‍ അവതരിപ്പിച്ച നായികാ വേഷമാണ് ഇഷയ്ക്കായി നീക്കിവെച്ചിരിക്കുന്നത്. മാനസികവിഭ്രാന്തിയുടെ ലോകത്തിലൂടെ കടന്നുപോവുന്ന ഷാരണ്‍ സ്റോണിന്റെ കഥാപാത്രം ചൂടുള്ള രതിരംഗങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ചിരുന്നു.
പങ്കജ് പരാശര്‍ ആണ് ബേസിക് ഇന്‍സ്റിന്‍ക്റ്റിന് ഹിന്ദി പതിപ്പൊരുക്കുന്നത്. ഇന്തഹാം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മനോജ് വാജ്പേയിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബേസിക് ഇന്‍സ്റിന്‍ക്റ്റില്‍ വൈക്കിള്‍ ഡഗ്ലസ് അവതരിപ്പിച്ച കഥാപാത്രമാവുകയാണ് മനോജ് വാജ്പേയി ഇന്ത്യന്‍ പതിപ്പില്‍. നസ്റുദ്ദീന്‍ ഷാ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഷാരോണ്‍ സ്റോണിന്റെ സ്ഥാനത്ത് ഇഷാ ഗോപികര്‍. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. പ്രതീക്ഷകള്‍ക്കൊത്ത് ഇഷ എത്രമേല്‍ ഉയരുമെന്നതാണ് ചോദ്യം.


Click it and Unblock the Notifications