താളവട്ടം ഹിന്ദിയില്‍

By Super

പ്രിയദര്‍ശന്റെ സൂപ്പര്‍ഹിറ്റ് മലയാള ചിത്രം താളവട്ടം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നു. പ്രിയദര്‍ശന്‍ തന്നെയാണ് റീമേക്ക് ഒരുക്കുന്നത്.

മോഹന്‍ലാല്‍ താളവട്ടത്തില്‍ അവതരിപ്പിച്ച മാനസികരോഗിയായ കഥാപാത്രമായി ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുന്നത് സല്‍മാന്‍ഖാനാണ്. കരിന കപൂറാണ് നായിക. താളവട്ടത്തില്‍ കാര്‍ത്തിക അവതരിപ്പിച്ച മനോരോഗ ഡോക്ടറുടെ വേഷമാണ് കരീനക്ക്. ചിത്രത്തിലുടനീളം കരീന സാരിയിലാണ് പ്രത്യക്ഷപ്പെടുന്നത്.

ഇതുവരെ പേരിട്ടില്ലാത്ത ചിത്രത്തില്‍ ജാക്കി ഷെറോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചെന്നൈയിലെ എവിഎം സ്റുഡിയോയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുവരികയാണ്.

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ഗോഡ്ഫാദറിന്റെ റീമേക്കായ ഹല്‍ചല്‍ ആണ് പ്രിയദര്‍ശന്റെ റിലീസായ ഒടുവിലത്തെ ചിത്രം. ഈ ചിത്രത്തിലും കരീന കപൂറായിരുന്നു നായിക. ഹംഗാമ പോലെ മുഴുനീള കോമഡി ചിത്രമായ ഹല്‍ചല്‍ നല്ല പ്രതികരണമാണ് ഹിന്ദിപ്രേക്ഷകരിലുണ്ടാക്കിയത്.

ഹംഗാമയുടെയും ഹല്‍ചലിന്റെയും വിജയത്തെ തുടര്‍ന്ന് ഹിന്ദിയില്‍ കോമഡി ചിത്രങ്ങള്‍ ഒരുക്കുന്നതിലാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍ താത്പര്യപ്പെടുന്നത്. ഹംഗാമയും ഹല്‍ചലും വിജയിപ്പിച്ച പ്രേക്ഷകര്‍ താളവട്ടത്തിന്റെ റീമേക്കിനെയും സ്വീകരിക്കുമെന്നാണ് പ്രിയദര്‍ശന്റെ കണക്കുകൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X