വിനയന്‍ ഹിന്ദിയില്‍ അമിതാഭ് ബച്ചനൊപ്പം
മമ്മൂട്ടി ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ട ചിത്രമാണ് വിനയന്റെ ദാദാ സാഹിബ്. രാജ്യസ്നേഹിയായ ദാദാസാഹിബ് എന്ന വയോവൃദ്ധനായും പട്ടാളക്കാരനായ മകന്‍ അബുവുമായുമാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിച്ചത്. വിനയന്‍ ഈ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ്.
ചിത്രത്തില്‍ നായകന്‍ അമിതാഭ് ബച്ചനാണ്. ദേശാഭിമാനി എന്ന പേരിലാണ് ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നത്. മലയാളത്തില്‍ സിനിമകള്‍ നിര്‍മിച്ചിട്ടുള്ള ഗുഡ്വേ ഫിലിം കോര്‍പ്പറേഷനാണ് ചിത്രം നിര്‍മിക്കുന്നത്.
വിനയന്റെ രണ്ട് സിനിമകള്‍ നേരത്തെ തമിഴില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. ഹിന്ദിയില്‍ ഒരു ചിത്രം റീമേക്ക് ചെയ്യുന്നത് ആദ്യമാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ റീമേക്കായി കാശി തമിഴില്‍ ഒരുക്കി. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രവും തമിഴില്‍ റീമേക്ക് ചെയ്തു. ഇതില്‍ കാശി വിജയിച്ചത്.


Click it and Unblock the Notifications