മല്ലികയുടെ ന്യൂഇയര്‍ പ്രകടനം വിവാദത്തില്‍

By Staff

ബോളിവുഡിലെ സെക്സ് ബോംബ് മല്ലികാ ഷെരാവത്തിന്റെ പുതുവത്സരദിനത്തിലെ പ്രകടനം വിവാദമാകുന്നു. അശ്ലീലനൃത്തം ചവിട്ടിയതിന് മല്ലികയ്ക്കെതിരെ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ കേസ് കൊടുത്തപ്പോള്‍ തന്റെ അനുവാദമില്ലാതെ നൃത്തം ടിവി ക്യാമറയില്‍ പകര്‍ത്തി പ്രാദേശിക ചാനലില്‍ സംപ്രേഷണം ചെയ്തതിന് മല്ലിക പരിപാടി നടന്ന പഞ്ചനക്ഷത്ര ഹോട്ടലിനെതിരെ കേസ് കൊടുക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ്.

ജൂഹുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു പുതുവത്സരദിനാഘോഷത്തിന് മല്ലികയുടെ നൃത്തപരിപാടി സംഘടിപ്പിച്ചത്. 45 മിനുട്ട് ദൈര്‍ഘ്യമുള്ള നൃത്തപരിപാടിക്ക് 5000 മുതല്‍ 9000 രൂപ വരെ നല്‍കി ടിക്കറ്റെടുത്താണ് ആളുകളെത്തിയത്. എന്നാല്‍ ടിവി ക്യാമറയില്‍ നൃത്തപരിപാടി പകര്‍ത്തുന്നതു കണ്ടതോടെ മല്ലിക നൃത്തം മതിയാക്കി വേദിവിട്ടു. കരാര്‍ ലംഘനത്തിന് നഷ്ടപരിഹാരം തന്നില്ലെങ്കില്‍ കേസ് കൊടുക്കുമെന്നാണ് മല്ലികയുടെ ഭീഷണി.

അതേ സമയം മല്ലികയുടെ പ്രകടനം ടിവിയില്‍ കണ്ട ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ അശ്ലീലനൃത്തം ചവിട്ടിയതിന് അവര്‍ക്കെതിരെ പൊലീസില്‍ കേസ് കൊടുത്തു. മല്ലികയുടെ വിവാദ നൃത്തപരിപാടിയുടെ വീഡിയോ ഭാഗങ്ങള്‍ തേടുകയാണ് ഇപ്പോള്‍ പൊലീസ്.

നൃത്ത പരിപാടിക്കായി 50 ലക്ഷം രൂപയുടെ പ്രതിഫലമാണ് ഹോട്ടല്‍ അധികൃതര്‍ മല്ലികക്ക് നല്‍കിയത്. കരാര്‍ ലംഘിച്ച് ടിവി ക്യാമറയില്‍ നൃത്തം പകര്‍ത്തിയതിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടിരിക്കുകയാണ് മല്ലിക.

തൊലിയുടെ നിറമുള്ള ജംപ് സ്യൂട്ട് ധരിച്ചാണ് മല്ലിക നൃത്തം ചെയ്തത്. ആഭരണക്കല്ലുകളും വജ്രബെല്‍റ്റും ഇതില്‍ പിടിപ്പിച്ചിരുന്നു. നത പ്രദര്‍ശിപ്പിച്ചില്ലെങ്കിലും തൊലിയുടെ നിറമുള്ള ജംപ് സ്യൂട്ട് നൃത്തത്തിന് അശ്ലീലസ്വഭാവം നല്‍കി.

മല്ലികയോ ഹോട്ടല്‍ അധികൃതരോ ആരാവും കോടതി കയറേണ്ടിവരിക? ഏതായാലും വെള്ളിത്തിരയില്‍ കാട്ടുന്നതൊക്കെ പുറത്തും കാട്ടി കാശ് വാരാനെത്തിയ മല്ലികയുടെ പുതുവത്സരത്തിലെ തുടക്കം വിവാദത്തോടെയായി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X