ബോണ്ട് ചിത്രം: ഐശ്വര്യ ഉപാധി വച്ചു
ബോണ്ട് ചിത്രം: ഐശ്വര്യ ഉപാധി വച്ചു
അടുത്ത ജെയിംസ് ബോണ്ട് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നതിന് ഐശ്വര്യാറായി ഉപാധി വച്ചു. ജെയിംസ് ബോണ്ടിനെ അവതരിപ്പിക്കുന്ന പിയേഴ്സ് ബ്രോസ്നനോടൊത്തുള്ള സെക്സ് രംഗങ്ങളില്‍ ഡ്യൂപ്പിനെ അഭിനയിപ്പിക്കണമെന്നാണ് ഐശ്വര്യാറായിയുടെ വ്യവസ്ഥ.
തന്റെ ഈ ഉപാധി അംഗീകരിക്കുകയാണെങ്കില്‍ മാത്രമേ ചിത്രത്തില്‍ അഭിനയിക്കുകയുള്ളൂവെന്ന് ഐശ്വര്യാറായി വ്യക്തമാക്കിയിട്ടുണ്ട്. ആദ്യമായാണ് ഐശ്വര്യ ഒരു ഹോളിവുഡ് ചിത്രത്തില്‍ നായികയാവുന്നതിന് ക്ഷണിക്കപ്പെടുന്നത്.
തന്നെ പോലെ തോന്നിക്കുന്ന ആരെയെങ്കിലും വച്ച് സെക്സ് രംഗങ്ങള്‍ ചിത്രീകരിക്കണമെന്നാണ് ഐശ്വര്യ ആവശ്യപ്പെട്ടിരിക്കുന്നത്. ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ രതി രംഗങ്ങള്‍ പതിവായതിനാല്‍ തിരക്കഥയില്‍ അത് ഒഴിവാക്കാന്‍ സിനിമയുടെ അണിയറ ശില്പികള്‍ തയ്യാറാവില്ലെന്നതിനാലാണ് ഐശ്വര്യ ഇങ്ങനെയൊരു ഉപാധി വച്ചത്.
പിയേഴ്സ് ബ്രോസ്സനുമായി സംസാരിച്ചതിന് ശേഷം ഇക്കാര്യത്തെ കുറിച്ച് തീരുമാനിക്കാമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഐശ്വര്യയെ അറിയിച്ചിരിക്കുന്നത്.
ഒരു പാര്‍ട്ടിയില്‍ വച്ച് ബ്രോസ്നനെ ആദ്യമായി കണ്ടതിനെ തുടര്‍ന്നാണ് ജെയിംസ് ബോണ്ട് ചിത്രത്തിലേക്ക് താന്‍ ക്ഷണിക്കപ്പെടുന്നതെന്ന് ഐശ്വര്യ പറഞ്ഞു. തന്റെയടുത്തേക്കു വന്ന് പരിചയപ്പട്ട ബ്രോസ്നന്‍ ടൈം മാഗസിന്റെ കവര്‍ ചിത്രത്തില്‍ തന്നെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. പിന്നീട് അടുത്ത ബോണ്ട് ചിത്രത്തില്‍ അഭിനയിക്കാനുള്ള ക്ഷണവുമായി കാസ്റിംഗ് ഏജന്റ് തന്നെ സമീപിച്ചു- ഐശ്വര്യ പറഞ്ഞു.
ബോണ്ട് ചിത്രങ്ങളുടെ ഏഷ്യയിലെ വിപണി വ്യാപിപ്പിക്കുവാന്‍ വേണ്ടിയാണ് ഒരു ബോളിവുഡ് നടിയെ നായികയാക്കുന്നത്. പ്രിയങ്ക ചോപ്ര, ലാറ ദത്ത എന്നീ ബോളിവുഡ് നടിമാരും ബോണ്ട് ചിത്രത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു.
ഇതുവരെ പേരിട്ടില്ലാത്ത ചിത്രം ജെയിംസ് ബോണ്ട് പരമ്പരയിലെ 21-ാമത്തെ ചിത്രമാണ്. കഴിഞ്ഞ വര്‍ഷം തുടക്കം മുതല്‍ ബോണ്ട് ചിത്രത്തില്‍ ഐശ്വര്യാറായി അഭിനയിക്കുന്നുവെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു.


Click it and Unblock the Notifications