സ്ക്രീന്‍ അവാര്‍ഡ്: കഹോ നാ പ്യാര്‍ ഹൈയ്ക്ക് 16 നോമിനേഷനുകള്‍
മുംബൈ: ഹൃതിക് റോഷന്‍ നായകനായി അഭിനയിച്ച കഹോ നാ പ്യാര്‍ ഹൈയ്ക്ക് ഏഴാമത് സ്ക്രീന്‍ അവാര്‍ഡിനുള്ള 16 നോമിനേഷനുകള്‍. ആകെ 23 വിഭാഗങ്ങളിലാണ് സ്ക്രീന്‍ അവാര്‍ഡ് നല്‍കുന്നത്. ജനവരി 20 ശനിയാഴ്ച മുംബൈയിലെ അന്ധേരി സ്പോര്‍ട്സ് കോംപ്ലക്സിലാണ് അവാര്‍ഡ് വിതരണ ചടങ്ങ നടക്കുന്നത്.
മികച്ച സംവിധായകന്‍, ചിത്രം, നടന്‍, ഹാസ്യതാരം, സംഗീതസംവിധായകന്‍, പശ്ചാത്തല സംഗീതം, ഗായകന്‍, ഗായിക, ഗാനരചയിതാവ്, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, ശബ്ദലേഖനം, കോറിയോഗ്രാഫി, നവാഗത നായകന്‍, നവാഗത നായിക എന്നീ വിഭാഗങ്ങളിലാണ് കഹോ നാ പ്യാര്‍ ഹൈയ്ക്ക് നോമിനേഷനുകള്‍.
പുത്തന്‍ താരോദയമായ ഹൃതിക് റോഷനെ മികച്ച നടനായും മികച്ച നവാഗത പ്രതിഭയായും തിരഞ്ഞെടുക്കാനുള്ളനോമിനേഷനുകളുണ്ട്. ഷാരൂഖ് ഖാന്‍ (മൊഹബത്തേം), അനില്‍ കപൂര്‍ (പുകാര്‍), സഞ്ജയ് ദത്ത് (കുരുക്ഷേത്ര), കമലഹാസന്‍ (ഹേ റാം) എന്നിവരുടെയും പേരുകള്‍ മികച്ച നടന്‍ വിഭാഗത്തിലേക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഐശ്വര്യ റായി (ഹമാരാ ദില്‍ ആപ്കെ പാസ് ഹൈ), താബു (അസ്തിത്വ), പ്രീതി സിന്റ (ക്യാ കഹ്ന), കരീഷ്മ കപൂര്‍ (ഫിസ), മാധുരി ദീക്ഷിത് (പുകാര്‍) എന്നിവര്‍ തമ്മിലാണ് മികച്ച നടിക്കുള്ള മത്സരം നടക്കുന്നത്. മികച്ച ചിത്രങ്ങളുടെ വിഭാഗത്തില്‍ കഹോ നാ പ്യാര്‍ ഹൈയ്ക്കു പുറമെ, മൊഹബത്തേം, അസ്തിത്വ, മിഷന്‍ കശ്മീര്‍, ജോഷ് എന്നീ ചിത്രങ്ങളുമുണ്ട്.
മെഗാ താരം അമിതാഭ് ബച്ചനെ മികച്ച ഉപനായകനായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സഞ്ജയ് ദത്ത് (മിഷന്‍ കശ്മീര്‍), അതുല്‍ കുല്‍ക്കര്‍ണി (ഹേ റാം), ശരത് കപൂര്‍ (ജോഷ്), ശിവാജി സതം (നിദാന്‍) എന്നിവരുടേതാണ് ഈ വിഭാഗത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട മറ്റു പേരുകള്‍.


Click it and Unblock the Notifications











