പഞ്ചാബി ഹൗസും ഹിന്ദിയിലേക്ക്
പഞ്ചാബി ഹൗസും ഹിന്ദിയിലേക്ക്
മറ്റൊരു മലയാള ചിത്രം കൂടി പ്രിയദര്‍ശന്‍ ഹിന്ദിയിലെത്തിക്കുന്നു. ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പഞ്ചാബി ഹൗസ് ആണ് പ്രിയദര്‍ശന്‍ ഇത്തവണ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്.
താന്‍ റീമേക്ക് ചെയ്യുന്ന കോമഡി ചിത്രങ്ങളാണ് ഹിന്ദിയില്‍ വിജയിക്കുന്നത് എന്നതു തന്നെയാവണം മറ്റൊരു കോമഡി ചിത്രത്തിന്റെ റീമേക്കിനെ കുറിച്ച് ചിന്തിക്കാന്‍ പ്രിയദര്‍ശനെ പ്രേരിപ്പിക്കുന്നത്. ദീപാവലിക്ക് റിലീസ് ചെയ്ത രണ്ട് പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ ഗരം മസാല സൂപ്പര്‍ഹിറ്റായിരുന്നു. മലയാളചിത്രം ബോയിംഗ് ബോയിംഗിന്റെ റീമേക്കായ ഗരംമസാല ആദ്യാവസാനം തമാശ രംഗങ്ങള്‍ നിറഞ്ഞ ചിത്രമാണ്. ഹിന്ദിയിലെ ദീപാവലി ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷനുണ്ടാക്കിയതും ഗരംമസാല തന്നെ.
അതേ സമയം മറ്റൊരു ദീപാവലി ചിത്രമായ ക്യോം കി വിജയിച്ചില്ല. താളവട്ടത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം. സെന്റിമെന്റല്‍ മെലോഡ്രാമയെന്നു പറയാവുന്ന ഈ ചിത്രം വിജയിക്കാതെ പോവുകയും ഗരംമസാല വിജയിക്കുകയും ചെയ്തതോടെ കോമഡി ചിത്രങ്ങളിലാണ് പ്രിയന് കൂടുതല്‍ ശ്രദ്ധ. നേരത്തെ പ്രിയന്റെ ഹംഗാമ എന്ന തമാശപ്പടവും സൂപ്പര്‍ഹിറ്റായിരുന്നു.
പഞ്ചാബി ഹൗസില്‍ മോഹിനി ചെയ്ത വേഷം ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് കരീനാ കപൂറായിരിക്കും. പ്രിയന്റെ ഹല്‍ ചല്‍, ക്യോം കി എന്നീ ചിത്രങ്ങളിലും കരീനയായിരുന്നു നായിക.
ദിലീപ് അവതരിപ്പിച്ച നായക കഥാപാത്രമായി വേഷമിടുന്നത് ആരാണെന്ന് തീരുമാനിച്ചിട്ടില്ല. കരീനയുടെ കാമുകന്‍ കൂടിയായ ഷാഹിദ് കപൂറിനെ നായകനായി പരിഗണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.


Click it and Unblock the Notifications