ദില്‍വാലെ ദുല്‍ഹനിയ ലെ ജായേംഗെ 269ാം വാരം..!
ദില്‍വാലെ ദുല്‍ഹനിയ ലെ ജായേംഗെ 269ാം വാരം..!
മുംബൈ: റിക്കാര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്... അല്ലെങ്കില്‍ 25 വര്‍ഷം മുമ്പ് അമിതാഭ് ബച്ചന്റെ ഷോലെ കുറിച്ച റിക്കാര്‍ഡ് നിലനില്‍ക്കേണ്ടതല്ലേ...
മുംബൈയിലെ മിനര്‍വ ടാക്കീസില്‍ തുടര്‍ച്ചയായ 265 ആഴ്ചകള്‍ പിന്നിട്ടുകൊണ്ടാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓടിയ സിനിമയെന്ന റിക്കാര്‍ഡ് ഷോലെ സ്വന്തമാക്കിയത്. എന്നാല്‍ ഷാരൂഖ് ഖാനും കാജോളും അഭിനയിച്ച ദില്‍വാലെ ദുല്‍ഹനിയ ലെ ജായേംഗെ ആ റിക്കാര്‍ഡ് 25 വര്‍ഷത്തിനു ശേഷം തകര്‍ത്തിരിക്കുന്നു..!
അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇറങ്ങിയ ഈ ഷാരൂഖ് ചിത്രം മുംബൈയിലെ തന്നെ മറാത്താ മന്ദിറില്‍ ഇപ്പോള്‍ 269 ാം വാരം ആഘോഷിക്കുകയാണ്. തിയേറ്ററില്‍ മോണിംഗ് ഷോയായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പ്രധാന കാഴ്ചക്കാര്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരാണ്. വെറും ടൈം പാസിനു വേണ്ടി ചിത്രം കാണുന്ന ഇവര്‍ക്ക് ഇപ്പോള്‍ ചിത്രത്തിലെ സംഭാഷണങ്ങളും പാട്ടുകളും ഹൃദിസ്ഥമാണ്. ചിലര്‍ ചിത്രത്തിലെ നൃത്തം വരെ അനുകരിക്കാന്‍ തുടങ്ങിയിരിക്കുന്നുവത്രെ.
പ്രമുഖ സിനിമാ നിര്‍മാതാവ് യാഷ് ചോപ്രയുടെ മകന്‍ ആദിത്യ ചോപ്രയാണ് ദില്‍വാലെ... സംവിധാനം ചെയ്തത്. രാജശ്രീ പ്രൊഡക്ഷന്‍സ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചു.


Click it and Unblock the Notifications