വീണ്ടും ഒരു ചുംബന വിവാദം
വീണ്ടും ഒരു ചുംബന വിവാദം
ബോളിവുഡിലെ പുതിയ ഗ്ലാമര്‍ തരംഗം വന്നതോടെ നതാ പ്രദര്‍ശത്തിലും ചുംബനരംഗങ്ങളിലും ഹിന്ദി സിനിമ ഹോളിവുഡിനോട് തൊട്ടുരുമ്മിനില്‍ക്കുകയാണ്. എങ്കിലും ലൈംഗിക പ്രകടനങ്ങള്‍ സിനിമയില്‍ എത്രത്തോളമാവാമെന്നതിനെ പറ്റിയുള്ള വിവാദം ഹിന്ദി സിനിമയെ വിട്ടൊഴിയുന്നില്ല.
സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കിയ ബ്ലാക്ക് എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും റാണി മുക്കര്‍ജിയും ചുംബിക്കുന്ന രംഗങ്ങള്‍ ഹിന്ദിയില്‍ പുതിയൊരു വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തിലെ ഈ രംഗങ്ങള്‍ വെട്ടിമാറ്റണമെന്ന ആവശ്യവുമായി ചില സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അങ്ങനെ റിലീസാവുന്നതിന് മുമ്പേ ചിത്രം വിവാദത്തില്‍. ജനവരി 21ന് ആണ് ബ്ലാക്ക് റിലീസ് ചെയ്യുന്നത്.
വളരെ വ്യത്യസ്തമായ കഥ പറയുന്ന ചിത്രമാണ് ബ്ലാക്ക്. അന്ധയും ബധിരയുമായ മിഷാര്‍ മാക്നല്ലിയും മൂക-ബധിര വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന കിറുക്കന്‍ പ്രൊഫസറായ ദേബ്രാജ് സഹായിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. റാണി മുക്കര്‍ജിയും അമിതാഭ് ബച്ചനും അവതരിപ്പിക്കുന്ന ഈ കഥാപാത്രങ്ങള്‍ക്കിടയിലുള്ള അസാധാരണമായ ആത്മബന്ധത്തിന്റെ കഥയാണ് ബ്ലാക്ക് പറയുന്നത്.
മാക്നല്ലിയെ പഠിപ്പിക്കുന്ന ദേബ്രാജിന് അല്‍ഷിമേഴ്സ് രോഗം പിടിപെടുന്നതോടെ അയാള്‍ക്ക് ഓര്‍മകള്‍ പതുക്കെ നഷ്ടപ്പെടുന്നു. അയാളെ ജീവിതത്തിലേക്ക് ചേര്‍ത്തുനിര്‍ത്താനുള്ള മാക്നല്ലിയുടെ ശ്രമങ്ങളാണ് തുടര്‍ന്ന് കഥയെ നയിക്കുന്നത്.
റാണി മുക്കര്‍ജിയും അമിതാഭ് ബച്ചനും ചേര്‍ന്നുള്ള ചുംബനരംഗങ്ങള്‍ അതിരുകടന്നതാണെന്നാണ് ഈ ചിത്രത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന സംഘടനകള്‍ ആരോപിക്കുന്നത്. എന്നാല്‍ പ്രമേയത്തിന് ചേരാത്തതൊന്നും ചിത്രത്തിലില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.


Click it and Unblock the Notifications