»   » ശിവാനി ഭട്നഗറിന്റെ ജീവിതകഥ സിനിമയാവുന്നു

ശിവാനി ഭട്നഗറിന്റെ ജീവിതകഥ സിനിമയാവുന്നു

Posted By:
Subscribe to Filmibeat Malayalam

ശിവാനി ഭട്നഗറിന്റെ ജീവിതകഥ സിനിമയാവുന്നു

മാധ്യമപ്രവര്‍ത്തകയായ ശിവാനി ഭട്നഗര്‍ കൊല ചെയ്യപ്പെട്ട സംഭവത്തെ ആസ്പദമാക്കി ഹിന്ദിയില്‍ ചിത്രമൊരുക്കുന്നു.

ഭരത് ഭാഗ്യവിധാത, കാണ്ഡഹാര്‍ എപ്പിസോഡ്, റിട്ടേണ്‍ ഒഫ് ദ ജ്യൂവല്‍ തീഫ് എന്നീ ചിത്രങ്ങളുടെ സംവിധാനകനായ അശോക് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദേവയാനി മര്‍ഡര്‍ മിസ്ററി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശിവാനി ഭട്നഗറെ അവതരിപ്പിക്കുന്നത് സുമന്‍ രംഗനാഥാണ്. ഒരു ഇടവേളയ്ക്ക് ശേഷം സുമന്‍ രംഗനാഥ് അഭിനയിക്കുന്ന ചിത്രമാണിത്.

ശിവാനി ഭട്നഗറിന്റെ സുഹൃത്തായി രജത് ബേഡി അഭിനയിക്കുന്നു. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്ന പൊലീസ് ഓഫീസറെ ജാക്കി ഷെറോഫ് അവതരിപ്പിക്കുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X