ഷാജി എന്‍. കരുണ്‍ ഹിന്ദി ചിത്രമെടുക്കുന്നു

By Staff

ഷാജി എന്‍. കരുണ്‍ ഹിന്ദി ചിത്രമെടുക്കുന്നു

തീവ്രവാദം ശക്തമായ ഉത്തരേന്ത്യന്‍ സാഹചര്യം പശ്ചാത്തലമാക്കി ഷാജി എന്‍. കരുണ്‍ ഹിന്ദി ചിത്രമൊരുക്കുന്നു. നിഷാദം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്്.

വാനപ്രസ്ഥത്തിന് ശേഷം ഷാജി ചെയ്യുന്ന ചിത്രമാണിത്. ഹിമാചല്‍ പ്രദേശില്‍ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രജത്കപൂറും അര്‍ച്ചനയുമാണ്. ഷാജിയുടെ ആദ്യചിത്രമായ പിറവിയിലും അര്‍ച്ചന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഭീകരവാദത്തിന്റെ നിഗൂഢതയുടെ പശ്ചാത്തലം ഒരുക്കാനാണ് മൂടല്‍മഞ്ഞ് നിറഞ്ഞ പ്രദേശന്നെ നിലയില്‍ ഷാജി ചിത്രീകരണത്തിനായി ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുത്തത്. ടിബറ്റന്‍ പ്രശ്നവും സിനിമയില്‍ വിഷയമാവുന്നുണ്ട്. ഭൂട്ടാനില്‍ നിന്നും ടിബറ്റില്‍ നിന്നുമുള്ള അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വത്സലന്‍ വാതുശേരിയുടെ ഗോമതിയമ്മയുടെ വീട് എന്ന ചെറുകഥയെ അവലംബമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം വികസിപ്പിച്ചിരിക്കുന്നത്.സീ ടിവിയുടെ സഹകരണത്തോടെയാണ് ചിത്രം നിര്‍മിക്കുന്നത്.

പിറവി, സ്വം, വാനപ്രസ്ഥം എന്നിവയാണ് ഷാജിയുടെ മുന്‍ ചിത്രങ്ങള്‍. ജയാ ബച്ചനും മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കടല്‍ എന്ന ചിത്രം ചെയ്യാനും ഷാജിക്ക് പദ്ധതിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X