ബച്ചന്‍ മുറിക്കുന്നത് ലാലിന്റെ കൈവിരലുകള്‍
ഹിന്ദിയിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റായ ഷോലേ രാംഗോപാല്‍ വര്‍മ നിര്‍മിക്കുന്നത് കഥയില്‍ പല മാറ്റങ്ങളോടെയുമാണ്. പഴയ ഷോലെയില്‍ സഞ്ജീവ്കുമാര്‍ അവതരിപ്പിച്ച കഥാപാത്രമായി മോഹന്‍ലാല്‍ വേഷമിടുന്നതും ചില മാറ്റങ്ങളോടെയാണ്.
സിപ്പിയുടെ ഷോലെയില്‍ അംജദ്ഖാന്‍ അവതരിപ്പിച്ച ഗബ്ബാര്‍ സിംഗ് ഠാക്കൂറിന്റെ കൈകള്‍ വെട്ടിമാറ്റുന്നുണ്ട്. എന്നാല്‍ രാംഗോപാല്‍ വര്‍മയുടെ ഷോലെയില്‍ ഈ കഥാപാത്രത്തിന്റെ കൈകള്‍ വെട്ടിമാറ്റുന്നില്ല. പകരം വിരലുകളാണ് മുറിക്കുന്നത്. അത് ചെയ്യുന്ന ഗബ്ബാര്‍സിംഗിനെ അവതരിപ്പിക്കുന്നതാകട്ടെ അമിതാഭ് ബച്ചനും.
ഗബ്ബാര്‍സിംഗിന്റെ ക്രൂരതയ്ക്കിരയായ ഒരു സബ് ഇന്‍സ്പെക്ടറാണ് സിപ്പിയുടെ ഷോലെയിലെ സഞ്ജീവ് കുമാറിന്റെ കഥാപാത്രമെങ്കില്‍ മോഹന്‍ലാല്‍ ഷോലെയുടെ റീമേക്കില്‍ അവതരിപ്പിക്കുന്ന കഥാപാത്രം സിറ്റി പൊലീസ് കമ്മിഷണറാണ്. ചമ്പല്‍ക്കാടുകളിലെ ഗബ്ബാര്‍സിംഗ് എന്ന കൊള്ളക്കാരന് പകരം അന്തര്‍ദേശീയ മാഫിയയുടെ തലവനായാണ് അമിതാഭ് ബച്ചന്‍ വേഷമിടുന്നത്.
ഒരു ദക്ഷിണേന്ത്യക്കാരനായാണ് മോഹന്‍ലാലിന്റെ വേഷം. രാംഗോപാല്‍ വര്‍മയുടെ കമ്പനിയിലും ദക്ഷിണേന്ത്യക്കാരനായ പൊലീസ് ഓഫീസറുടെ വേഷമായിരുന്നു മോഹന്‍ലാലിന്. കമ്പനിയിലേതു പോലെ ലാല്‍ തന്നെയാണ് ഡബ്ബിംഗ് ചെയ്യുന്നത്.


Click it and Unblock the Notifications