ചിരിയും കണ്ണീരുമായി കുഛ് ഖട്ടി കുഛ് മീഠി എത്തുന്നു

By Staff

ചിരിയും കണ്ണീരുമായി കുഛ് ഖട്ടി കുഛ് മീഠി എത്തുന്നു

ചിരിയും കണ്ണീരും പിരിയലും കൂടിച്ചേരലും എല്ലാമായി കുഛ് ഖട്ടി കുഛ് മീഠി എത്തുന്നു. രാഹുല്‍ റവൈല്‍ സംവിധാനം ചെയ്യുന്ന ഈ കാജോള്‍ ചിത്രം ജനവരി 19 വെള്ളിയാഴ്ച ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യും.

ചിത്രത്തില്‍ കാജോള്‍ ഇരട്ടസഹോദരങ്ങളുടെ വേഷമാണ് ചെയ്യുന്നത് - സ്വീറ്റിയും ടിനായും. വ്യത്യസ്ത സ്വഭാവത്തിനുടമയായ ഈ ഇരട്ടകള്‍ ഏറെക്കാലം മുമ്പ് പിരിഞ്ഞ തങ്ങളുടെ അച്ഛനമ്മമാരെ ഒന്നിപ്പിക്കാന്‍ ശ്രമിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് റവൈല്‍ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഇരട്ടക്കുട്ടികളുടെ അച്ഛനമ്മമാരായി ഋഷി കപൂറും രതി അിഹോത്രിയും വേഷമിടുന്നു. 15 വര്‍ഷത്തിനു ശേഷം മുന്‍ ഹോളിവുഡ് നായിക രതി അിഹോത്രി തിരിച്ചുവരുന്ന സിനിമ എന്ന പ്രത്യേകത കൂടി ഇതോടെ കുഛ് ഖട്ടി കുഛ് മീഠിയ്ക്ക് സ്വന്തം. സ്വന്തമായി ചിന്തിക്കുന്ന, സ്വന്തം കാലില്‍ നില്ക്കുന്ന, ഭര്‍ത്താവില്‍ നിന്നും വേര്‍പെട്ട് ജീവിക്കുന്ന ശക്തമായ ഒരു കഥാപാത്രത്തെയാണ് രതി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അമിത മദ്യപാനിയായ അച്ഛനായാണ് ഋഷി കപൂര്‍ വേഷമിടുന്നത്.

കാജോള്‍ അവതരിപ്പിക്കുന്ന ടിനായുടെ കാമുകന്‍ സമീറിനെ സുനില്‍ഷെട്ടി അവതരിപ്പിക്കുന്നു. അല്പസ്വല്പം തമാശസ്വഭാവമുള്ള ഈ കഥാപാത്രം സുനില്‍ഷെട്ടിക്ക് ആക്ഷന്‍ വേഷങ്ങളില്‍ നിന്നുളള മോചനമായിരിക്കും. വേര്‍പിരിഞ്ഞ അച്ഛനെയും അമ്മയെയും ഒന്നിപ്പിക്കാന്‍ ടിന നടത്തുന്ന ശ്രമങ്ങള്‍ക്ക് പരിപൂര്‍ണപിന്തുണ നല്‍കി അവള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന കഥാപാത്രമാണ് സമീര്‍.

മിതാ വൈശിഷ്ട്, പര്‍മീത് സേഥി, പ്രമോദ് മൗത്തോ, മയൂര്‍ എന്നിവരും അഭിനയിക്കുന്നു. പൂജാബത്ര ചിത്രത്തില്‍ ഒരു അതിഥി താരത്തെ അവതരിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X