മനോജ് കെ. ജയന്‍ ഹിജഡയാവുന്നു
മനോജ് കെ. ജയന്‍ ഹിജഡയാവുന്നു
ജയരാജിന്റെ ഹിന്ദി ചിത്രമായ ബീഭത്സയില്‍ മനോജ് കെ. ജയന്‍ ഹിജഡയായി അഭിനയിക്കുന്നു. മനോജ് കെ. ജയന്റെ അഭിനയ ജീവിതത്തിലെ അതീവ വ്യത്യസ്തമായ വേഷമാണിത്.
ബാന്‍ഡിറ്റ് ക്യൂനില്‍ ഫൂലന്‍ദേവിയെ അവതരിപ്പിച്ച് അംഗീകാരങ്ങള്‍ നേടിയ സീമ ബിശ്വാസ് ഈ ചിത്രത്തില്‍ ആദിവാസിയായാണ് അഭിനയിക്കുന്നത്. ജയരാജിന്റെ നവരസ ചിത്രങ്ങളുടെ പരമ്പരയില്‍ പെട്ട ചിത്രമാണ് ബീഭത്സ. കരുണം, ശാന്തം എന്നിവയായിരുന്നു ഈ പരമ്പയിലെ മറ്റ് ചിത്രങ്ങള്‍.
ബീഭത്സയുടെ ചിത്രീകരണം 12 ദിവസം കൊണ്ടാണ് ജയരാജ് പൂര്‍ത്തിയാക്കിയത്. തിരുനെല്ലിയിലും മുംബൈയിലും കോവളത്തും വെച്ചായിരുന്നു ചിത്രീകരണം.
ആദിവാസികളുടെ പ്രശ്നങ്ങളും ബാലവേലയുമാണ് ചിത്രത്തിന് വിഷയമായി വരുന്നത്. ഇംദിയാസ് ഹുസൈന്റെ കഥയെ ആസ്പദമാക്കി മോഹിത് ഹുസൈനും വിനോദ് രംഗനാഥുമാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.
അതുല്‍ കുല്‍ക്കര്‍ണി, കെ. ബാലാജി, രാമു, സുബൈര്‍, കെ. കെ. ജേക്കബ്, അബ്ദുള്‍ ഹക്കിം, അലക്സ് കടവില്‍, യതി, ജിജി, മാസ്റര്‍ സാദിത്ത് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.


Click it and Unblock the Notifications