ഹൃതിക്കിനും താബുവിനും സ്ക്രീന്‍ അവാര്‍ഡ്
ഹൃതിക്കിനും താബുവിനും സ്ക്രീന്‍ അവാര്‍ഡ്
മുംബൈ: കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനും പുതുമുഖ നായകനുമുള്ള സ്ക്രീന്‍ അവാര്‍ഡ് യുവാക്കളുടെ ഹരമായ ഹൃതിക് റോഷന്. ആദ്യചിത്രമായ കഹോ നാ പ്യാര്‍ ഹൈയിലെ അഭിനയമാണ് ഹൃതിക്കിനെ ഈ അവാര്‍ഡിനര്‍ഹനാക്കിയത്.
അസ്തിത്വയിലെ മികച്ച പ്രകടനം താബുവിനെ മികച്ച നടിയാക്കി. സ്റാര്‍ പ്ലസിലെ കോന്‍ ബനേഗ കരോഡ്പതിയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച മെഗാതാരം അമിതാഭ് ബച്ചനാണ് മികച്ച ടെലിവിഷന്‍ ആങ്കര്‍.
മികച്ച നടനും പുതുമുഖനായകനും ഉള്‍പ്പെടെ എട്ടു അവാര്‍ഡുകളാണ് കഹോ നാ പ്യാര്‍ ഹൈ നേടിയത്. മികച്ച ചിത്രം, സംവിധായകന്‍, സംഗീത സംവിധായകന്‍, ഗായകന്‍, എഡിറ്റിംഗ്, കോറിയോഗ്രഫി എന്നീ വിഭാഗങ്ങളിലും കഹോ നാ പ്യാര്‍ ഹൈയ്ക്കു തന്നെയാണ് അവാര്‍ഡ്.
ജനവരി 20 ശനിയാഴ്ച രാത്രി മുംബൈയില്‍ നടന്ന അവാര്‍ഡ് നൈറ്റില്‍ മികച്ച പുതുമുഖനായകനുള്ള അവാര്‍ഡ് ഷാരൂഖ് ഖാന്‍ ഹൃതിക് റോഷന് സമ്മാനിച്ചു. അച്ഛനെ സഹായിച്ചുകൊണ്ടിരുന്ന ഹൃതിക്കിനെ കഴിഞ്ഞ ഏഴു വര്‍ഷമായി എനിക്കറിയാം - ഹൃതിക്കിന്റെ കഠിനപ്രയത്നത്തെയും വിനയത്തെയും പ്രശംസിച്ചുകൊണ്ട് ഷാരൂഖ് പറഞ്ഞു. കിംഗ് അങ്കിള്‍, കരണ്‍ അര്‍ജുന്‍, കോയ്ല എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി ഷാരൂഖ് ഹൃതിക്കിന്റെ അച്ഛന്‍ രാകേഷ് റോഷനുമൊത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹൃതിക്കിന്റെ തന്നെ മറ്റൊരു ചിത്രമായ മിഷന്‍ കശ്മീര്‍ സാങ്കേതിക അവാര്‍ഡുകള്‍ കരസ്ഥമാക്കി. സൗണ്ട് റെക്കോര്‍ഡിംഗ്, സിനിമാട്ടോഗ്രഫി, ആക്ഷന്‍ എന്നീയിനങ്ങളിലാണ് ഈ ചിത്രത്തിന് അവാര്‍ഡ് ലഭിച്ചത്.


Click it and Unblock the Notifications