»   » ധൂം 3ല്‍ വില്ലനായി അമീര്‍ ഖാന്‍

ധൂം 3ല്‍ വില്ലനായി അമീര്‍ ഖാന്‍

Posted By:
Subscribe to Filmibeat Malayalam
Aamir khan
ബോളിവുഡിലെ റോബറി മൂവികളില്‍ ഏറ്റവും ഹിറ്റായ ധൂമിന്റെ മൂന്നാം പതിപ്പില്‍ വില്ലനായി അമീര്‍ ഖാന്‍ എത്തുന്നു. മാസങ്ങള്‍ നീണ്ട ചര്‍ച്ചയ്ക്ക ശേഷമാണ് നിര്‍മാതാവ് ആദിത്യ ചോപ്രയുമായി അമീര്‍ കരാര്‍ ഒപ്പിട്ടിരിയ്ക്കുന്നത്.

ധൂമില്‍ അഭിനയിക്കുന്ന കാര്യം അമീറും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരിയ്ക്കല്‍ കൂടി യാഷ് ചോപ്രയ്ക്കും ആദിത്യ ചോപ്രയ്ക്കും കൈകോര്‍ക്കുന്നത് സന്തോഷം പകരുന്ന കാര്യമാണെന്ന് അമീര്‍ പറയുന്നു

കള്ളന്മാരെ ചേസ് ചെയ്യുന്ന പൊലീസും സഹായുമായി പതിവു പോലെ അഭിഷേക് ബച്ചനും ഉദയ് ചോപ്രയും തന്നെയാണ് അഭിനയിക്കുന്നത്. പഴയ ധൂം ചിത്രങ്ങളില്‍ ജോണ്‍ എബ്രഹാമും ഋത്വിക്കും അവതരിപ്പിച്ച വില്ലനിസം നിറയുന്ന ഹീറോയുടെ റോളിലാണ് അമീര്‍ എത്തുന്നത്.

യാഷ് ചോപ്ര ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര നിര്‍മിയ്ക്കുന്ന ധൂം 3 സംവിധാനം ചെയ്യുന്നത് വിജയ് കൃഷ്ണ ആചാര്യയാണ്. ആദ്യ രണ്ട് ധൂം ചിത്രങ്ങളുടെയും തിരക്കഥ ഒരുക്കിയ തഷാന്‍ എന്ന സിനിമയും സംവിധാനം ചെയ്തിരുന്നു. ഈ വര്‍ഷാവസാനം ഷൂട്ടിങ് ആരംഭിയ്ക്കുന്ന ധൂം 3 2012 ക്രിസ്മസിന് തിയറ്ററുകളിലെത്തും.

English summary
Dhoom, India's version of the hi-octane thriller films is one of the most successful series in Bollywood. The much-talked-about third part of Dhoom has finally got the booster shot it needed. It is now official that Aamir Khan will be playing the villain in Dhoom 3.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam