»   » അമീര്‍ ഖാന്റെ പിതാവ് തഹീര്‍ ഹുസൈന്‍ അന്തരിച്ചു

അമീര്‍ ഖാന്റെ പിതാവ് തഹീര്‍ ഹുസൈന്‍ അന്തരിച്ചു

Posted By:
Subscribe to Filmibeat Malayalam
Aamir Khan's father passes away
ബോളിവുഡ് നടന്‍ അമീര്‍ഖാന്റെ പിതാവും പ്രശസ്ത നിര്‍മ്മാതാവുമായിരുന്ന തഹീര്‍ ഹുസൈന്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് അമീറിന്റെ ബാന്ദ്രയിലുളള വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

ഹം ഹേ രാഹി പ്യാര്‍ കെ, കാരവണ്‍, അനാമിക, ദുല്‍ഹ ബിക്ത, സഖ്മി, കാരവാന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു തഹീര്‍. 1990ല്‍ അമീറിനെയും ജൂഹി ചൗളയെയും കേന്ദ്രകഥാപാത്രങ്ങളാക്കി തും മേരെ ഹോ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

അമീറിനെക്കൂടാതെ ഫൈസല്‍ എന്നൊരു പുത്രനും ഫര്‍ഹാത്, നിഖാത് എന്നീ പുത്രിമാരുമുണ്ട്. മരണവിവരം അറിഞ്ഞ് അമീറും ഭാര്യയും അമേരിക്കയില്‍ നിന്ന് മുംബെയിലെത്തി. ബോളിവുഡിലെ യുവതാരം ഇമ്രാന്‍ഖാന്‍ പൗത്രനാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam