സല്‍മാനെ പ്രണയിച്ചത് 15ല്‍: സോമി

അന്ന് അങ്ങനെ ചെയ്താല്‍ സല്‍മാനെ കാണാനും വിവാഹം ചെയ്യാനും പറ്റുമെന്നായിരുന്നു എന്റെ വിശ്വാസം. ടീനേജ് കാലത്ത് നമ്മള്‍ ചെയ്യുന്ന പലകാര്യങ്ങളും വിഡ്ഢിത്തമായിരിക്കും. പക്ഷേ എനിയ്ക്ക് പശ്ചാത്താപമില്ല. അദ്ദേഹത്തില്‍ നിന്നും അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കി.
അദ്ദേഹത്തിന്റെ കണ്‍മുന്നില്‍ വളര്‍ന്നതുകൊണ്ടാണ് ഞാനിന്നത്തെ നിലയിലെത്തിയത്. മതത്തിനും മറ്റും വലിയ പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് ഞാന്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നാണ് പഠിച്ചത്. അദ്ദേഹം നല്ലൊരു കാമുകനായിരുന്നില്ലെങ്കിലും ഒരു നല്ല റോള്‍ മോഡലായിരുന്നു.
പഴയ നല്ല നാലു സുഹൃത്തുക്കളെ പറയാന്‍ പറഞ്ഞാല്‍ അതില്‍ സല്‍മാന്റെ പേര് എന്തായാലും ഉള്‍പ്പെടും, അദ്ദേഹത്തിന് നല്ലൊരു ഹൃദയമുണ്ട്. എന്തെങ്കിലും ഒരാവശ്യം വന്നാല്‍ എനിയ്‌ക്കെന്നും ആദ്യം ബന്ധപ്പെടാന്‍ തോന്നുന്നത് സല്‍മാനെ തന്നെയായിരിക്കും- സോമി പറയുന്നു.
മെയില്‍ റെഡിയെന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ബാങ്കോക്കിലെത്തിയപ്പോള്‍ സോമിയും സല്‍മാനും കണ്ടുമുട്ടിയിരുന്നു. അത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.
ആദ്യജില്‍
എന്റെ പ്രണയം തകര്‍ത്തത് ഐശ്വര്യ: സോമി


Click it and Unblock the Notifications











