»   » റാംപില്‍ ബട്ടനഴിച്ച അക്ഷയ്‌ കുരുക്കില്‍

റാംപില്‍ ബട്ടനഴിച്ച അക്ഷയ്‌ കുരുക്കില്‍

Subscribe to Filmibeat Malayalam
Akshay's unbuttoning
മുംബൈ: ബോളിവുഡ്‌ താരം അക്ഷയ്‌ കുമാര്‍ ഫാഷന്‍ ഷോയ്‌ക്കിടെ അശ്ലീല ചേഷ്ടകള്‍ കാണിച്ചത്‌ വിവാദമായി. മുംബൈയില്‍ മാര്‍ച്ച 30ന്‌ നടന്ന തരുണ്‍ തിലഹാനിയുടെ ലാക്‌മെ ഫാഷന്‍ വീക്ക്‌ ഷോയ്‌ക്കിടയിലാണ്‌ അക്ഷയ്‌ അശ്ലീല ചേഷ്ടകള്‍ കാണിച്ചത്‌.

വ്യാഴാഴ്‌ച രാവിലെയാണ്‌ അക്ഷയ്‌ കുമാറിനെതിരെ പൊലീസിന്‌ പരാതി ലഭിച്ചത്‌. ഭാര്യ ടിങ്കിളുമായി ചേര്‍ന്ന്‌ അക്ഷയ്‌ കാണിച്ച തമാശയാണ്‌ പ്രശ്‌നത്തിനിടയാക്കിയത്‌. സാമൂഹിക പ്രവര്‍ത്തകനായ അനില്‍ നായരാണ്‌ അക്ഷയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്‌.

രണ്ടുദിവസത്തിനുള്ളില്‍ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമാകുമെന്ന്‌ ഡപ്യൂട്ടി പൊലീസ്‌ കമ്മീഷണര്‍ നികേത്‌ കൗശിക്‌ പറഞ്ഞു. ജീന്‍സിന്റെ ബട്ടന്‍ അഴിക്കുന്ന രീതിയില്‍ അക്ഷയ്‌ അതിരുവിട്ട പ്രകടനം നടത്തിയത്‌ കണ്ടത്‌ സദസ്സിലുള്ളവര്‍ മാത്രമല്ല.

ഈ കാഴ്‌ച ടിവിയിലൂടെ എല്ലാവരും കണ്ടിട്ടുണ്ട്‌. അത്‌ അധാര്‍മ്മികപ്രവൃത്തിയാണ്‌- അനില്‍ പറയുന്നു. പൊലീസ്‌ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അനില്‍ പറഞ്ഞു. ഷോയുടെ വീഡിയോ ക്ലിപ്പുകള്‍ സമര്‍പ്പക്കാന്‍ പരാതിക്കാരനോട്‌ പൊലീസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam