»   » ആണ്‍കുഞ്ഞാണെന്ന് ഐശ്വര്യ ഉറപ്പുവരുത്തി?

ആണ്‍കുഞ്ഞാണെന്ന് ഐശ്വര്യ ഉറപ്പുവരുത്തി?

Posted By:
Subscribe to Filmibeat Malayalam
Bhairavi Goswami
ബച്ചന്‍ കുടുംബത്തില്‍ പുതിയ അതിഥി വരുന്ന വിശേഷം മാധ്യമങ്ങള്‍ ചെറുതായൊന്നുമല്ല ആഘോഷിച്ചത്. വാര്‍ത്ത ബിഗ് ബി പുറത്തുവിട്ടതിന് ശേഷം കുഞ്ഞിന്റെ ജാതകം എഴുതാന്‍ ചില വിദ്വാന്മാര്‍ മുതിര്‍ന്നു. നാല് മാസം ഗര്‍ഭിണിയായ ഐശ്വര്യ ഇനി അഭിനയിക്കുമോ അതോ വീട്ടിലിരിയ്ക്കുമോ ഇത്തരം കാര്യങ്ങളും ചൂടോടെ മാധ്യമങ്ങള്‍ വിളമ്പിയിരുന്നു.

എന്തായാലും ആഷിന്റെ ഈ 'ദിവ്യഗര്‍ഭ' വാര്‍ത്തകള്‍ പിടിയ്ക്കാത്ത ചിലരും ബോളിവുഡിലുണ്ടത്രേ. നടി ഭൈരവി ഗോസ്വാമി അക്കൂട്ടത്തില്‍പ്പെടുമെന്നാണ് പാപ്പരാസികള്‍ പറയുന്നത്. ഐശ്വര്യയുടെ പേരെടുത്തു പറയാതെയുള്ള ഭൈരവിയുടെ ചില ഫേസ്ബുക്ക് കുറിപ്പുകളാണ് ഇങ്ങനെയൊരു ആരോപണത്തിന് ഇടയാക്കിയിരിക്കുന്നത്.

സൂപ്പര്‍സ്റ്റാറായ ഒരു നടി ആണ്‍കുഞ്ഞുങ്ങളെയാണ് ആഗ്രഹിയ്ക്കുന്നതെന്നും ഇക്കാര്യം ഉറപ്പിയ്ക്കാനായി ബാങ്കോക്കിലെ പ്രശസ്തമായ കൃത്രിമ ഗര്‍ഭധാരണ ക്ലീനിക്കില്‍ ചികിത്സ തേടിയെന്നുമായിരുന്നു ഭൈരവിയുടെ കമന്റ്. മകനെന്ന് അറിഞ്ഞുകൊണ്ടാണ് ഇവര്‍ മറ്റു കാര്യങ്ങള്‍ പറയുന്നതെന്നും നടി പറയുന്നു.

ഗര്‍ഭവാര്‍ത്തകള്‍ പുറത്തുവന്നയുടനെ ഐശ്വര്യയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ താനൊരു പെണ്‍കുഞ്ഞിനെയാണ് ആഗ്രഹിയ്ക്കുന്നതെന്ന് പറഞ്ഞിരുന്നു. ഭൈരവിയുടെ ഒളിയമ്പ് ബച്ചന്‍ ദമ്പതിമാര്‍ക്കെതിരെയാണെന്ന കാര്യത്തില്‍ ബി ടൗണില്‍ ആര്‍ക്കും സംശയമില്ല.

English summary
Actress Bhairavi Goswami has made a shocking disclosure. She claims that Aishwarya Rai, who is four months pregnant, has undergone an IVF (In Vitro Fertilization) procedure at a Bangkok clinic that specializes in providing male babies.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam