»   » ദീപിക കാമുകിയായിരുന്നില്ല: രണ്‍ബീര്‍

ദീപിക കാമുകിയായിരുന്നില്ല: രണ്‍ബീര്‍

Posted By:
Subscribe to Filmibeat Malayalam
Ranbir and Deepika
കുറച്ചുനാള്‍മുമ്പുവരെ രണ്‍ബീര്‍ കപൂറും ദീപിക പദുകോണുമായിരുന്നു ബോളിവുഡിലെ ഗോസിപ്പുകളിലെ സ്ഥിരം സാന്നിധ്യം. എന്നാല്‍ രണ്‍ബീറും ദീപികയും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ നിന്നിരുന്നില്ല.

എന്നാല്‍ ക്രമേണ രണ്‍ബീര്‍ ചിത്രത്തില്‍ നിന്നും മാഞ്ഞു, ദീപിക മദ്യരാജാവും എംപിയുമായ വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ത്ഥ് മല്യയുടെ ഉറ്റതോഴിയായി മാറി.

പിന്നീട് ഗോസിപ്പുകാര്‍ പറഞ്ഞത് രണ്‍ഭീര്‍ ദീപികയെ ചതിച്ചുവെന്നായിരുന്നു. എന്നാല്‍ ഇതിനെല്ലാം ഒടുക്കം ഇപ്പോള്‍ രണ്‍ബീര്‍ പറയുന്നു. ദീപികയുടെ കാമുകന്‍ താനായിരുന്നില്ലെന്ന്.

ഇതിന് തെളിവായി രണ്‍ബീര്‍ ചോദിക്കുന്നതെന്താണെന്നല്ലേ കാമുകനെക്കുറിച്ച് പറയാറുണ്ടായിരുന്നെങ്കിലും ദീപിക എപ്പോഴെങ്കിലും താനാണ് കാമുകന്‍ എന്ന് പറഞ്ഞിരുന്നോ എന്നാണ്. മാത്രവുമല്ല താന്‍ ദീപികയെ ചതിച്ചിട്ടില്ലെന്നും നടന്‍ പറയുന്നു.

ദീപിക തന്റെ നല്ല സുഹൃത്താണെന്നും തനിക്ക് ദീപികയെ ഇഷ്ടമാണെന്നും രണ്‍ബീര്‍ പറയുന്നു. തന്റെ ജന്മദിനത്തില്‍പ്പോലും ദീപിക വിളിച്ചിരുന്നുവെന്നും തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും താരം പറയുന്നുണ്ട്.

അടുത്തൊരു ചിത്രത്തില്‍ രണ്ടുപേരും ഒന്നിച്ച് അഭിനയിക്കുന്നുമുണ്ടത്രേ. കത്രീന കെയ്ഫ്, പ്രിയങ്ക ചോപ്ര എന്നിവരുടെ പേരുകളും രണ്‍ബീറിന്റെ പേരിനൊപ്പം പറഞ്ഞുകേട്ടിരുന്നു. ഇതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ താന്‍ ഗോസിപ്പുകളെ കാര്യമാക്കാറില്ലെന്നാണ് രണ്‍ബീര്‍ പറയുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam