»   » ധോണി ബിപാഷയെ തഴഞ്ഞു

ധോണി ബിപാഷയെ തഴഞ്ഞു

Posted By:
Subscribe to Filmibeat Malayalam
 Dhoni-Bipasha Basu
കുറച്ചൊരു കാലത്തെ ഇടവേളയ്ക്ക് ശേഷം മുംബൈയിലെ്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ഉറ്റസുഹൃത്തും ബോളിവുഡ് താരമായ ബിപാഷ ബസുവിനെ ഒഴിവാക്കിയത് വാര്‍ത്തയാകുന്നു. ബിപ്‌സിന്റെ പൂര്‍വകാമുകന്‍ ജോണ്‍ എബ്രഹാമുമായി സൗഹൃദം പങ്കിടാന്‍ സമയം കണ്ടെത്തിയ ധോണി പക്ഷേ ബോളിവുഡിന്റെ മാദകത്തിടമ്പിനെ തിരിഞ്ഞുനോക്കിയില്ലത്രേ.

ബിപ്‌സും ജോണും രണ്ടുവഴിയ്ക്കായതാണ് ഈ അകല്‍ച്ചയ്ക്ക് കാരണമെന്ന് മുംബൈ ടാബ്ലോയിഡുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജോണുമായി അടുത്ത സൗഹൃദം തുടരുന്ന ധോണി ബിപ്‌സിനെ മനപൂര്‍വം ഒഴിവാക്കുകയാണെന്ന് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നു. ഇക്കാര്യത്തില്‍ ബിപ്‌സിന് ഒന്നും ചെയ്യാനില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ജോണുമായി പിരിയുമ്പോള്‍ തന്നെ തങ്ങളുടെ പൊതുസുഹൃത്തായ ധോണിയെ നഷ്ടപ്പെടുമെന്ന് ബിപ്‌സിന് അറിയാമായിരുന്നത്രേ. ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുംബൈയിലെത്തിയപ്പോള്‍ കരുതിയത് തന്നെ സംഭവിച്ചുവെന്ന് ബസു മനസ്സിലാക്കുകയാണ്.

ഈ വര്‍ഷമാദ്യം വരെ ധോണിയും ബിപാഷയും അടുത്ത സുഹൃത്തുക്കളായാണ് വര്‍ത്തിച്ചിരുന്നത്. 2008ല്‍ റേസിന്റെ പ്രീമിയര്‍ ഷോ കാണാന്‍ ബിപ്‌സിനൊപ്പം ധോണിയും എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ആരാധക്കൂട്ടത്തിന്റെ പിടിയില്‍ നിന്ന് ബിപ്‌സിനെ ധോണി രക്ഷിച്ചതും വാര്‍ത്തയായി മാറിയിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam