ബച്ചന്‍ കുടുംബത്തിന് 10ലക്ഷത്തിന്റെ ഗാനോപഹാരം

നേരത്തെ അമിതാഭിനെയും ജയയെയുമാണ് സ്‌നേഹിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ റോസ്‌ലിന്റെ പ്രിയ്യപ്പെട്ടവര്‍ ഐശ്വര്യ റായിയും അഭിഷേക് ബച്ചനുമാണ്. റോസ് ലിന് ഏറ്റവും ഇഷ്ടപ്പെട്ട താര ജോഡികളും ഇവര്‍തന്നെ.
അഭിഷേകിനും ഐശ്വര്യയ്ക്കും കുഞ്ഞ് ജനിക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോഴാണ് വ്യത്യസ്തമായ ഈ സമ്മാനം നല്‍കാന്‍ റോസ്‌ലിന്‍ തീരുമാനിച്ചത്. 'ഇഷ്‌ക് കാ ഗരം മസാല' എന്ന പാട്ട് പാടിയിരിക്കുന്നത് മമ്ത ശര്‍മ്മയാണ്.
ഞാന്‍ ഈ പാട്ട് വാണിജ്യ അടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഈ പാട്ട് ബച്ചന്‍ കുടുംബത്തോടുള്ള എന്റെ അതിയായ സ്‌നേഹത്തിന്റെ അടയാളമാണ്- റോസ്‌ലിന്‍ പറയുന്നു.
ദശകങ്ങളായി ബച്ചന്‍ കുടുംബം നമ്മെ രസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അവരോട് നന്ദി പ്രകടിപ്പിക്കാന്‍ ഞാന്‍ കണ്ടെത്തിയത് ഈ വഴിയാണ്- അവര്‍ പറയുന്നു. ഏതായാലും പാട്ടിനെക്കുറിച്ച് ബച്ചന്‍ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്തായാലും ആരാധകരെക്കൊണ്ട് പലപ്പോഴും പൊറുതിമുട്ടാറുള്ള ബച്ചന്‍ കുടുംബത്തിന് ഈ ആരാധികയുടെ ഉപഹാരം ഇഷ്ടപ്പെടാതിരിക്കാനിടയില്ല.


Click it and Unblock the Notifications











