കംഗാരുക്കളുടെ നാട്ടില്‍ നിന്ന് സല്ലുവിനൊരു കാമുകി

നടി ലിയാന വെര്‍നര്‍ ഗ്രേയാണ് ബോഡിഗാര്‍ഡിന്റെ ബ്യൂട്ടിയില്‍ മയങ്ങിപ്പോയത്. ഇന്ത്യയെ ഏറെ ഇഷ്ടപ്പെടുന്ന നടി രണ്ടു തവണ മാത്രമേ ഇന്ത്യയില്‍ വന്നിട്ടുള്ളൂ. ഒരു ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെത്തിയപ്പോഴാണ് ഗ്രേ ബോഡിഗാര്‍ഡിന്റെ പോസ്റ്റര്‍ കണ്ടത്.
ഇതോടെ സല്‍മാന്‍ വളരെ സുന്ദരനാണെന്നും തനിയ്ക്ക് അദ്ദേഹത്തോട് പ്രണയം തോന്നുന്നുവെന്നും നടി പറഞ്ഞു. ഒരിക്കലെങ്കിലും ബോളിവുഡിലെ മസില്‍മാന്റെയൊപ്പം ഒരു ചിത്രം ചെയ്യണമെന്നതാണ് ഗ്രേയുടെ ഇപ്പോഴത്തെ മോഹം. എന്നെങ്കിലും തനിയ്ക്ക് അതിന് കളിയുമെന്നു തന്നെയാണ് നടിയുടെ വിശ്വാസം.
2009ല്‍ ആസ്‌ത്രേലിയയില്‍ നിന്ന് മിസ് എര്‍ത്തായി തിരഞ്ഞെടുക്കപ്പെട്ട നടി അറിയപ്പെടുന്ന ഒരു മോഡല്‍ കൂടിയാണ്. ആസ്‌ട്രേലിയയില്‍ അധികം അവസരങ്ങളില്ലാത്തതിനാലാണ് താന്‍ യുഎസിലേയ്ക്ക് ചേക്കേറാന്‍ താന്‍ നിര്‍ബന്ധിതയായതെന്ന് നടി പറഞ്ഞു.


Click it and Unblock the Notifications











