»   » ശരീരത്തില്‍ കത്തിവയ്ക്കാനില്ലെന്ന് തബു

ശരീരത്തില്‍ കത്തിവയ്ക്കാനില്ലെന്ന് തബു

Posted By:
Subscribe to Filmibeat Malayalam
Tabu
ചലച്ചിത്ര നടിമാര്‍ കൂടുതല്‍ സുന്ദരികളാകാന്‍ വേണ്ടി സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നത് ഇന്നത്തെക്കാലത്ത് വലിയ പുതുമയുള്ള കാര്യമല്ല.

ബോളിവുഡില്‍ ഇങ്ങനെ കത്തിവച്ച് സൗന്ദര്യം കൂട്ടിയ നടിമാര്‍ ചില്ലറയൊന്നുമല്ല ഉള്ളത്. എന്നാല്‍ ഇത്തരത്തില്‍ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനോട് താല്‍പര്യമില്ലെന്നാണ് നടി തബു പറയുന്നത്.

എന്റെ കവിളും പുരികങ്ങളും നോക്കൂ അവയൊന്നും അത്ര പെര്‍ഫെക്ട് അല്ല. മറ്റാരാണെങ്കിലും ഇതെല്ലാം ശസ്ത്രക്രിയയിലൂടെ നന്നാക്കിയെടുക്കും. എന്നാല്‍ എനിക്കീക്കാര്യത്തില്‍ ഒട്ടും താല്‍പര്യമില്ല.

ദൈവം തന്ന രൂപത്തില്‍ ഞാന്‍ സംതൃപ്തയാണ്. സൗന്ദര്യം കൂട്ടാന്‍ ഞാനൊരിക്കലും ശസ്ത്രക്രിയ നടത്തില്ല- തബു പറയുന്നു.

നവംബര്‍ നാലിന് തബുവിന് നാല്‍പത് വയസ്സാവുകയാണ്. ഈ വേളയില്‍ തബു ഒരു വിവാഹബന്ധത്തിനുള്ള സൂചനപോലും നല്‍കുന്നില്ല.

സുഹൃത്തുക്കള്‍ക്കൊപ്പം താന്‍ സന്തോഷവതിയാണെന്നും ചെന്നൈയിലും മുംബൈയിലുമെല്ലാം ഒട്ടേറെ സുഹൃത്തുക്കളുണ്ടെന്നും തബു പറയുന്നു. മാത്രമല്ല ഇപ്പോള്‍ വേണ്ടത്ര സന്തോഷവതിയാണെന്നും വിവാഹം ചെയ്യേണ്ടകാര്യമില്ലെന്നും താരം പറയുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam