»   » പൊളിപ്പടം രാ വണ്‍; ദീപിക മോശം നടി ദീപിക പദുകോണ്‍

പൊളിപ്പടം രാ വണ്‍; ദീപിക മോശം നടി ദീപിക പദുകോണ്‍

Posted By:
Subscribe to Filmibeat Malayalam
Ra One
ബോളിവുഡിലെ ഏറ്റവും തല്ലിപ്പൊളി പടത്തിനുള്ള ഗോല്‍ഡന്‍ കേല പുരസ്‌കാരം ഷാരൂഖ് ഖാന്റെ രാ വണിന്. ചിത്രത്തിന്റെ സംവിധായകന്‍ അനുഭവ് സിന്‍ഹയാണ് മോശം സംവിധായകന്‍.

നാലാമത് ഗോള്‍ഡന്‍ കേല അവാര്‍ഡ് പ്രഖ്യാപനത്തില്‍ മോശം നടനുള്ള പുരസ്‌കാരത്തിനു ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാനേയും നടിയ്ക്കുള്ള അവാര്‍ഡിനു ദീപിക പദുക്കോണിനേയും തെരഞ്ഞെടുത്തു.

'മേരെ ബ്രദര്‍ കി ദുല്‍ഹന്‍' എന്ന ചിത്രത്തിലെ അഭിനയമാണ് ഇമ്രാനു മോശം നടനുള്ള ഗോള്‍ഡന്‍ കേലയ്ക്കു അര്‍ഹനാക്കിയത്. 'ആരക്ഷന്‍' എന്ന ചിത്രത്തിലെ അഭിനയത്തിനു ദീപിക പദുക്കോണ്‍ മോശം നടിക്കുള്ള അവാര്‍ഡ് നേടി. ആരക്ഷനിലേയും ദം മാരോ ദമിലേയ്കും അഭിനയത്തിനു പ്രതീക് ബാബര്‍ മോശം സഹനടനുള്ള അവാര്‍ഡ് സ്വന്തമാക്കി.

ഓണ്‍ ലൈന്‍ വോട്ടെടുപ്പിലൂടെയാണ് 'ഗോള്‍ഡന്‍ കേല' അവാര്‍ഡുകള്‍ തീരുമാനിക്കുന്നത്. ദില്ലിയില്‍ നടന്ന 'ഗോള്‍ഡന്‍ കേല' അവാര്‍ഡ്ദാനച്ചടങ്ങില്‍ നിന്നും പതിവുപോലെ താരങ്ങളെല്ലാം വിട്ടുനിന്നു

English summary
Imran Khan was named the worst actor and Deepika Padukone the worst actress at the fourth annual Golden Kela Awards

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X