തഷാനില്‍ കരീനയുടെ ബിക്കിനി രംഗമില്ല
തഷാന്‍ പുറത്തുവരുമ്പോള്‍ സെക്‌സി കരീനയുടെ ബിക്കിനി വേഷം കാണാമെന്ന പ്രതീക്ഷയിലായിരുന്നു താരത്തിന്റെ ആരാധകര്‍ മുഴുവന്‍. എന്നാല്‍ ഇത് പ്രചരണത്തിന് വേണ്ടിയുള്ള ഒരു കള്ളക്കഥ മാത്രമാണെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.
ചിത്രത്തില്‍ ബിക്കിനിയ്‌ക്ക് പകരം വളരെ സെക്‌സിയായ ഒരു വേഷം ധരിച്ച് കരീന ആരാധകരെ തൃപ്‌തിപ്പെടുത്തുന്നുണ്ടെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍. തഷാന്‍ ഒരു വന്‍ വിജയമാകുമെന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. അതിന് വേണ്ടിയുള്ള ഒരു പബ്ലിസിറ്റി ടൂള്‍ മാത്രമായിരുന്നു കത്രീനയുടെ ബിക്കിനി വേഷ വാര്‍ത്ത.
തഷാന്‍ പുറത്തുവന്നുകഴിഞ്ഞാല്‍ കരീന സെയ്‌ഫ് അലി ഖാനെ കെട്ടുമെന്നും വാര്‍ത്തകളുണ്ട്. ചിത്രത്തില്‍ നായകനായ സെയ്‌ഫിന്റെ നിര്‍ദ്ദേശപ്രകാരമാണ് കരീന ബിക്കിനിയണിയുന്നതെന്നും മറ്റും ഒട്ടേറെ വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു.
ഷാഹിദില്‍ നിന്നും വേര്‍പിരിഞ്ഞശേഷം കരീന സെയ്‌ഫിന്റെ നായികയായി അഭിനയിക്കുന്ന ആദ്യ ചിത്രമാണ് തഷാന്‍. ഇതിന്റെ ചിത്രീകരണവേളയിലാണത്രേ ഇരുവരും തമ്മിലുള്ള പ്രണയം ശക്തമായത്. ഇതിനിടെ സെയ്‌ഫ് കരീനയുടെ പേര് കയ്യില്‍ പച്ചകുത്തുകവരെ ചെയ്‌തിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications