കരീന പ്രതിഫലത്തില്‍ നമ്പര്‍ വണ്‍

By Nisha Bose

 Kareena
ഐശ്വര്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തു വന്നതോടെ ബോളിവുഡിലെ ചിലരുടെ ടൈം നന്നായി. കരീന കപൂറാണ് ഇതിലൊരാള്‍.

മധൂര്‍ ഭണ്ഡാര്‍ക്കറുടെ ഹീറോയിന്‍ എന്ന ചിത്രത്തിലേയ്ക്ക് ആദ്യം പരിഗണിച്ചിരുന്നത് കരീനയെ ആയിരുന്നു. എന്നാല്‍ പിന്നീട് ബെബോ
ഔട്ട് ആയി പകരം ഐശ്വര്യ ചിത്രത്തിലിടിച്ചു കയറി. എന്നാല്‍ ചിത്രം പാതി വഴിയ്ക്കുപേക്ഷിച്ച് ഐശ്വര്യ മടങ്ങി. ഇതോടെ ചിത്രം ആരു ചെയ്യുമെന്ന് അന്വേഷണത്തിലായി മധൂര്‍. വീണ്ടും കരീനയ്ക്കു തന്നെ നറുക്കു വീണു.

എന്നാല്‍ ബെബോ ചെറിയൊരു മാറ്റം ആവശ്യപ്പെട്ടു. 10 കോടി രൂപ തന്നാലേ ചിത്രത്തില്‍ അഭിനയിക്കൂ. പാതിവഴിയില്‍ നിന്നു പോയ ചിത്രം പൂര്‍ത്തിയാകുക എന്നത് ഇപ്പോള്‍ മധൂറിന്റെ അഭിമാനപ്രശ്‌നമാണ്. അതിനായി എന്തു വിട്ടുവീഴ്ചയ്ക്കും മധൂര്‍ തയ്യാറാവുമെന്ന് കരീനയ്ക്ക് നന്നായറിയാം. നനഞ്ഞിടം കുഴിക്കാന്‍ എളുപ്പമാണല്ലോ.

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയിട്ടുള്ളത് ഐശ്വര്യയാണ്. റോബോട്ട് എന്ന ചിത്രത്തിനു വേണ്ടി 6 കോടിയാണ് ഐശ്വര്യ വാങ്ങിച്ചത്. എന്നാല്‍ 10 കോടി നല്‍കി കരീനയെ ഹീറോയിനാക്കാന്‍ മധൂര്‍ തയ്യാറായാല്‍ ഐശ്വര്യയുടെ റെക്കോര്‍ഡ് കരീന തകര്‍ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X