കരീനയും ഷാഹിദും വീണ്ടും പ്രണയിക്കുന്നു

By Staff

വഴിപിരിഞ്ഞ മുന്‍ ബോളിവുഡ്‌ പ്രണയികളായ കരീന കപൂറും ഷാഹിദ്‌ കപൂറും വീണ്ടും നായികാ നായകന്മാരാകുന്നു. ബോണി കപൂര്‍ നിര്‍മ്മിക്കുന്ന 'മിലേംഗെ മിലേംഗെ' എന്ന ചിത്രത്തിലാണ്‌ ഇരുവുരും വീണ്ടും നായികാ നായകന്മാരുകുന്നത്‌.

മൂന്നുവര്‍ഷം മുമ്പ്‌ ഇരുവരും പ്രണയത്തിലായിരുന്ന കാലത്തുതന്നെ എടുക്കാന്‍ തീരുമാനിച്ച ചിത്രമാണ്‌ ഇത്‌. ഷാഹിദ്‌ കപൂറുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന്‌ മറ്റൊരു നായകനായ സല്‍മാന്‍ ഖാന്‍ പടത്തില്‍ നിന്നും പിന്മാറിയതുള്‍പ്പെടെ ഒട്ടേറെ കാരണങ്ങള്‍കൊണ്ടാണ്‌ ചിത്രം മുടങ്ങിപ്പോയത്‌.

എന്തായാലും ഇപ്പോള്‍ കരീനയും ഷാഹിദും പിണങ്ങിപ്പിരിഞ്ഞെങ്കിലും തന്റെ ചിത്രത്തിന്‌ വേണ്ടി ഇരുവരെയും രണ്ടാമതും ഒന്നിച്ച്‌ അഭിനയിപ്പിക്കാന്‍ സമ്മതിപ്പിക്കുകയെന്ന കടമ്പ ബോണി കപൂര്‍ പിന്നിട്ടുകഴിഞ്ഞു. സതീഷ്‌ കൗശികാണ്‌ ഈ പ്രണയ ചിത്രം സംവിധാനം ചെയ്യുന്നത്‌.

പിരിഞ്ഞതിന്‌ ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കാന്‍ ഇരുവരും കൂട്ടാക്കാഞ്ഞത്‌ ആദ്യം ബോണി കപൂറിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. എന്നാല്‍ ഇരുവരും പിരിഞ്ഞതിന്‌ ശേഷം പുറത്തുവന്ന 'ജബ്‌ വി മെറ്റി'ന്റെ വിജയമാകാം വീണ്ടും ഒന്നിച്ചഭിനയിക്കാന്‍ ഇരുവരെയും പ്രേരിപ്പിച്ചതെന്ന്‌ സംസാരമുണ്ട്‌.

എന്തായാലും ഇക്കാര്യം ഇപ്പോള്‍ ബോണി കപൂറിന്‌ തുണയായിരിക്കുകയാണ്‌. പടം തീര്‍ത്തുകൊടുക്കാമെന്ന്‌ ഇരുവരും ബോണിയ്‌ക്ക്‌ വാക്കും നല്‍കിയിട്ടുണ്ടത്രേ. പ്രണയത്തിലായിരുന്ന കാലത്ത്‌ ഒട്ടേറെ ചിത്രങ്ങള്‍ ചെയ്‌തിട്ടുണ്ടെങ്കിലും ഇരുവരും ഒന്നിച്ചഭിനയിച്ച ഏറ്റവും വലിയ ഹിറ്റ്‌ ഇവരുടെ പ്രണയപരാജയത്തിന്‌ശേഷമാണ്‌ വന്നതെന്നത്‌ തീര്‍ത്തും അവിചാരിതമാണ്‌.

ഇതേപോലെ ഒരു വിജയം മിലേംഗെ മിലേംഗെയും ആവര്‍ത്തക്കുമെന്ന കണക്കൂകൂട്ടലിലാണ്‌ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. വേര്‍പിരിഞ്ഞ രണ്ടു കമിതാക്കള്‍ വീണ്ടും സ്‌ക്രീനില്‍ ആടിപ്പാടുമ്പോള്‍ ഏങ്ങനെയിരിക്കുമെന്ന്‌ അറിയാനുള്ള കാണികളുടെ ജിജ്ഞാസയായിരികും ഒരുപക്ഷേ 'മിലേംഗെ മിലേംഗെ'യുടെ വിധി നിര്‍ണ്ണയിക്കുക.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X