കത്രീന കെയ്‌ഫ് ദൈവവേഷത്തില്‍
ബോളിവുഡിലെ ഇപ്പോഴത്തെ താരറാണി കത്രീന കെയ്‌ഫ് ദൈവത്തിന്റെ വേഷത്തില്‍ വെള്ളിത്തിരയിലെത്തുന്നു. അതുല്‍ അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ഹലോയെന്ന ചിത്രത്തിലാണ് കത്രീന ദൈവവേഷത്തില്‍ എത്തുന്നത്.
നേരത്തേ ഗോഡ് തുസി ഗ്രേറ്റ് ഹോയില്‍ നേരത്തേ സല്‍മാന്‍ഖാന്‍ ഇത്തരത്തിലൊരു വേഷം അഭിനയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കാമുകിയായ കത്രീനയും ദൈവവേഷത്തില്‍ എത്തുന്നത്. ഈ ചിത്രത്തില്‍ അതിഥിതാരമായി സല്‍മാന്‍ ഖാന്‍ അഭിനയിക്കുന്നുമുണ്ട്.
ചേതന്‍ ഭഗത്തിന്റ വണ്‍ നൈറ്റ് അറ്റ് എ കോള്‍ സെന്റര്‍ എന്ന പ്രശസ്‌ത നോവലിനെ ആസ്‌പദമാക്കിയാണ് ഹലോയെന്ന ചിത്രം തയ്യാറാവുന്നത്. കത്രീനയ്‌ക്കുപുറമേ സൊഹൈല്‍ ഖാന്‍, ഇഷാ കപൂര്‍, അമൃത അറോറ, അര്‍ബാസ് ഖാന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വന്‍ താരനിരതന്നെയാണ് ചിത്രത്തിലുള്ളത്.
ദൈവത്തില്‍ നിന്നുള്ള ഒരു സന്ദേശം കിട്ടിയശേഷം തങ്ങളുടെ ജീവിതം ആകെ മാറിയെന്ന് കണ്ടെത്തിയ ഒരു കൂട്ടം കോള്‍സെന്റര്‍ ജീവനക്കാരുടെ കഥ സല്‍മാന് പറഞ്ഞുകൊടുക്കുന്ന ആധുനിക സ്‌ത്രീയായാണ് കത്രീന ചിത്രത്തില്‍ വേഷമിടുന്നത്. കഥ പുരോഗമിക്കുമ്പോള്‍ മാത്രമാണ് ആ ദൈവം കത്രീന തന്നെയാണെന്ന് വെളിവാകുന്നത്. കത്രീനയുടെ ദൈവവേഷം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications