»   »  പാക് നടി മീരയുടെ വിവാഹനിശ്ചയംറദ്ദാക്കി

പാക് നടി മീരയുടെ വിവാഹനിശ്ചയംറദ്ദാക്കി

Posted By:
Subscribe to Filmibeat Malayalam
Meera
ബോളിവുഡ് സിനിമകളിലൂടെ പ്രശസ്തയായ പാക് നടി മീരയുടെ വിവാഹനിശ്ചയം വരന്റെ പിതാവ് ഇടപെട്ട് റദ്ദാക്കി. യുഎസില്‍ കഴിയുന്ന പാക് വംശജന്‍ നവീദ് ഷഹ്‌സാദുമായി മീരയുടെ വിവാഹംനിശ്ചയം നടന്നിരുന്നു.

യുഎസില്‍ പൈലറ്റായി ജോലി ചെയ്യുന്ന നവീദിന്റെ പിതാവ് രാജ ഖാലിദാണ് വിവാഹനിശ്ചയം റദ്ദാക്കിയത്. നിശ്ചയത്തോടനുബന്ധിച്ച് മഹറായി നല്‍കിയ എട്ട് ലക്ഷം രൂപയുംവിവാഹമോതിരവും മീരയോട് തിരികെത്തരാന്‍ ഖാലിദ് ആവശ്യപ്പെട്ടിട്ടുണ്ട്.

മീരയുടെ മുന്‍ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് വിവാഹത്തില്‍ നിന്നും പിന്‍മാറാന്‍ വരന്റെ വീട്ടുകാരെ പ്രേരിപ്പിച്ചിരിയ്ക്കുന്നത്.

മുന്‍ ഭാര്‍ത്താവും പാക് സ്വദേശിയുമായ ആതിഖ് ഉര്‍ റഹ്മാനുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്താതെയാണ് മീര പുതിയ വിവാഹത്തിന് സമ്മതിച്ചെന്ന് ആക്ഷേപങ്ങളുയര്‍ന്നിരുന്നു.

English summary
Pakistani actress Meera's engagement has been broken off by her fiance's father

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam