ഡേര്‍ട്ടി പിക്ചര്‍ പാകിസ്താനില്‍ നിരോധിച്ചു

പ്രേക്ഷകരെ വഴിതെറ്റിക്കുന്ന തരത്തി ലുള്ള ആശയമാണ് ചിത്രം നല്കുന്നതെ ന്നു പറഞ്ഞാണ് പാക്കിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ റിലീസിംഗ് തട ഞ്ഞത്. അമീര്‍ ഖാന്റെ ഡല്‍ഹി ബെല്ലി, പാക്കി സ്ഥാന്‍ നടന്‍ അഭിനയിച്ച തേരി ബിന്‍ലാ ദന്‍ എന്നീ ബോളിവുഡ് ചിത്രങ്ങള്‍ പാക്കിസ്ഥാനില്‍ മുമ്പ് നിരോധിച്ചിട്ടുണ്ട്,
സ്ത്രീകളും അവരുടെ ശാക്തീകരണവും ഇപ്പോഴും പാക് ഭരണാധികാരികള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നതിന്റെ തെളിവാണ് നിരോധനമെന്ന് ഡേര്‍ട്ടി പിക്ചറിന്റെ നിര്‍മാതാവ് ഏക്ത കപൂര്‍ പറഞ്ഞു.
തെന്നിന്ത്യന്‍ സിനിമ അടക്കിവാണ വിജയലക്ഷ്മി എന്ന സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി മിലന്‍ ലുദിരിയ സംവിധാനം ചെയ്ത ചിത്രമാണ് ഡേര്‍ട്ടി പിക്ചര്‍. സില്‍ക്ക് സ്മിതയായി വിദ്യാബാലന്‍ അഭിനയിക്കുന്ന ചിത്രത്തില്‍ നസറുദീന്‍ ഷാ, ഇംമ്രാന്‍ ഹാഷ്മി, തുഷാര്‍ കപൂര്‍ എന്നിവര്‍ നായകന്മാരായി അഭിനയിക്കുന്നു.


Click it and Unblock the Notifications