»   » മുംബൈ സ്ലട്ട് വാക്ക് പൂനം നയിക്കും

മുംബൈ സ്ലട്ട് വാക്ക് പൂനം നയിക്കും

Posted By:
Subscribe to Filmibeat Malayalam
Poonam Pandey
ഇന്ത്യയിലെ ആദ്യ സ്ലട്ട് വാക്ക് ദില്ലിയില്‍ വിജയകരമായി നടത്തിയതിന് പിന്നാലെ മുംബൈ നഗരവും ഇത്തരമൊരു റാലിയ്ക്ക് തയാറെടക്കുന്നു. വരുന്ന സെപ്റ്റംബറില്‍ മുംബൈ നഗരത്തില്‍ സംഘടിപ്പിയ്ക്കുന്ന സ്ലട്ട് വാക്ക് നയിക്കുന്ന വിവാദ മോഡല്‍ പൂനം പാണ്ഡെയായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു.

ദില്ലിയിലെ സ്ലട്ട് വാക്കിന് പൂര്‍ണ പിന്തുണയുണ്ടെന്നും മുംബൈയില്‍ നടക്കുന്ന പരിപാടിയ്ക്ക് താന്‍ നേതൃത്വം വഹിയ്ക്കുമെന്നും പൂനം ട്വിറ്ററില്‍ കുറിയ്ക്കുന്നു. ടൊറന്റോയിലു മെല്‍ബണിലും നടന്ന സ്ലട്ട് വാക്കുകള്‍ വന്‍വിജയമായതിനെ തുടര്‍ന്നാണ് 'ബേശരിമീ മോര്‍ച്ച' എന്ന പേരില്‍ ദില്ലിയിലും സ്ലട്ട് വാക്ക് സംഘടിപ്പിച്ചത്.

സ്ത്രീകള്‍ക്കെതിരെ വ്യാപകമായി അരങ്ങേറുന്ന ലൈംഗികാതിക്രമങ്ങളില്‍ പ്രതിഷേധിയ്ക്കുകയും അതിനെതിരെ പ്രചാരണം നടത്തുകയുമാണ് സ്ലട്ട് വാക്കുകളിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ത്യ ലോകകപ്പ് നേടിയാല്‍ ടീമംഗങ്ങള്‍ക്ക് മുന്നില്‍ തുണിയഴിയ്ക്കുമെന്ന് വാഗ്ദാനം നല്‍കി രാജ്യത്തെ ഞെട്ടിച്ചതോടെയാണ് പൂനം പാണ്ഡെ പ്രശസ്തിയിലേക്കുയര്‍ന്നത്. പറഞ്ഞ സംഭവം ഇതുവരേക്കും നടന്നില്ലെങ്കിലും പൂനത്തിന്റെ പ്രശസ്തിയ്ക്ക് യാതൊരു കുറവും ഇതുവരെ സംഭവിച്ചിട്ടില്ല.

English summary
After the first slutwalk in the capital Sunday, the campaign will move to Mumbai, says controversial model Poonam Pandey and that she will lead it

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam