»   » പ്രിയങ്ക-ഷാഹിദ് മോതിരം മാറല്‍ കഴിഞ്ഞു?

പ്രിയങ്ക-ഷാഹിദ് മോതിരം മാറല്‍ കഴിഞ്ഞു?

Posted By:
Subscribe to Filmibeat Malayalam
Shahid and Priyanka
ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്രയും ഷാഹിദ് കപൂറും പ്രണയത്തിലാണെന്ന ഗോസിപ്പികള്‍ അടുത്തകാലത്താണ് നിലച്ചത്.

രണ്ടുപേരും പരസ്പരം ആലോചിച്ച് പ്രണയം അവസാനിപ്പിച്ചുവെന്നും ഒന്നിച്ചുപോകാന്‍ കഴിയാത്തതിനാലാണ് പിരഞ്ഞതെന്നുമൊക്കെയായിരുന്നു ബോളിവുഡിലെ സംസാരം.

എന്നാല്‍ കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊന്നുമല്ലെന്നാണ് ഇപ്പോഴത്തെ വിവരം. പ്രിയങ്കയും ഷാഹിദും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ഷാഹിദും പ്രിയങ്കയും തമ്മില്‍ പുതുവത്സരദിനത്തില്‍ രഹസ്യമായി മോതിരം മാറല്‍ നടത്തിയെന്നാണ് സൂചന. ഗോവയില്‍ വച്ചായിരുന്നുവത്രേ ഈ ചടങ്ങുകള്‍ നടന്നത്. ഇത്തവണത്തെ പുതുവര്‍ഷത്തിന് ചണ്ഡീഗഡിലേയ്ക്ക് പോകാനായിരുന്നു പ്രിയങ്ക ആദ്യം പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ പെട്ടെന്ന് പദ്ധതി മാറ്റി പ്രിയങ്കയും കുടുംബവും ഗോവയ്ക്ക് തിരിച്ചു. ഇതിനിടെ മോസം എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നും ഷാഹിദും ഗോവയില്‍ എത്തി.

ഷാഹിദ് പ്രിയങ്കയെയും കുടുംബത്തെയും കാണുകയും മോതിരം മാറ്റം നടത്തുകയും ചെയ്തുവെന്നാണ് ഇപ്പോള്‍ ബോളിവുഡില്‍ എല്ലാവരും പറയുന്നത്.

എന്നാല്‍, പ്രണയ വിവരം എപ്പോഴും രഹസ്യമാക്കി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന പ്രിയങ്ക മോതിരക്കൈമാറ്റത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ്.

English summary
Bollywood beauty Priyanka Chopra and actor Shahid Kapoor are reportedly to exchange the engagement ring on New Year

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam