»   » ബിഗ് ബിയ്ക്ക് രാം ഗോപാല്‍ വര്‍മ്മയുടെ ചീത്തവിളി

ബിഗ് ബിയ്ക്ക് രാം ഗോപാല്‍ വര്‍മ്മയുടെ ചീത്തവിളി

Posted By:
Subscribe to Filmibeat Malayalam
Amitabh Bachchan
രാംഗോപാല്‍ വര്‍മ്മയ്ക്ക് പ്രശസ്തി നേടി കൊടുക്കുന്നതെന്താണ്? സിനിമയാണെന്നാണ് ഉത്തരമെങ്കില്‍ തെറ്റി. രാം ഗോപാല്‍ വര്‍മ്മയുടെ നാക്കാണ് അദ്ദേഹത്തെ പ്രശസ്തനാക്കുന്നത് എന്നാണ് സംസാരം.

അമിതാഭിന്റെ ബുഡ്ഡ-ഹോഗ തേര ബാപ് കണ്ട വര്‍മ്മയ്ക്ക് ദേഷ്യം സഹിക്കാന്‍ പറ്റിയില്ല. ദേഷ്യം എല്ലാവരേയും പെട്ടന്നറിയിക്കാന്‍ പറ്റിയ മാര്‍ഗ്ഗം ട്വീറ്റ് അല്ലാതെ മറ്റെന്താണ്? എന്നാല്‍ വര്‍മ്മയുടെ ട്വീറ്റ് ഇത്തിരി കടന്ന കയ്യായിപ്പോയെന്നാണ് കേള്‍വി. ബിഗ് ബിയെ സെന്‍സില്ലാത്തവന്‍, വിവരദോഷി തുടങ്ങി മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച പദങ്ങള്‍ വരെ ട്വീറ്റിലുണ്ട്.

ഇതാദ്യമായല്ല വര്‍മ്മ ബിഗ് ബിയ്‌ക്കെതിരെ ചീത്തവിളി നടത്തുന്നത്. ബുഡ്ഡ-ഹോഗ തേര ബാപിന്റെ ട്രയിലര്‍ കണ്ട ശേഷവും ഇതേ രീതിയില്‍ ബിഗ് ബിയ്‌ക്കെതിരെ വര്‍മ്മ മോശം ട്വീറ്റുകള്‍ നടത്തിയിരുന്നു. സിനിമ കൊണ്ടു പ്രശസ്തനായില്ലെങ്കിലും നാക്കു കൊണ്ട് 'അഡ്ജസ്റ്റ്' ചെയ്യാമെന്ന നിലപാടിലാണത്രേ വര്‍മ്മ.

English summary
Maverick filmmaker Ram Gopal Varma, who is known for his controversial acts more than a director, has raised curtains for fresh new controversy again. Now he is in news because of his controversial tweets on Amitabh Bachchan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam