»   » ബച്ചന്‍ ചിത്രം- റസൂല്‍ പൂക്കുട്ടി സംവിധായകന്‍

ബച്ചന്‍ ചിത്രം- റസൂല്‍ പൂക്കുട്ടി സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam
Resul Pookutty
ശബ്ദത്തിന്റെ മാന്ത്രിക ലോകത്ത് വിസ്മയങ്ങള്‍ സൃഷ്ടിച്ച റസൂല്‍ പൂക്കുട്ടി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നു. സ്ലംഡോഗ് മില്യനെയറിലൂടെ ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ റസൂല്‍ സിനിമാ സംവിധായകനാവാനുള്ള തയാറെടുപ്പുകളിലാണ്. അമിതാഭ് ബച്ചനെ നായകനാക്കി അച്ഛനും മകനും തമ്മിലുള്ള ഗാഢബന്ധത്തിന്റെ കഥ പറയുന്ന സിനിമയൊരുക്കാനാണ് റസൂല്‍ ഒരുങ്ങുന്നത്.

ബച്ചനെ മനസ്സില്‍ കണ്ട് എഴുതിയ തിരക്കഥ ഏറെ നാള്‍ മുമ്പ് താന്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്ന് റസൂല്‍ പറയുന്നു. പ്രൊജക്ടിനെക്കുറിച്ച് നേരത്തെ തന്നെ ചര്‍ച്ചകള്‍ നടന്നിരുന്നു. അടുത്ത വര്‍ഷം ഷൂട്ടിങ് ആരംഭിയ്ക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും റസൂല്‍ വ്യക്തമാക്കി.

അതേ സമയം തന്റെ രണ്ടാമത്തെ ഇന്റര്‍നാഷണല്‍ പ്രൊജക്ടായ 'ദ ബെസ്റ്റ് എക്‌സോട്ടിക്ക് മാരിഗോള്‍ഡ് ഹോട്ടല്‍' എന്ന സിനിമയുടെ ജോലികള്‍ റസൂല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഷേക്‌സ്പിയര്‍ ഇന്‍ ലവ് പോലുള്ള മികച്ച സിനിമകള്‍ ഒരുക്കിയ ജോണ്‍ മാഡനാണ് സിനിമയുടെ സംവിധായകന്‍. സ്ലംഡോഗ് മില്യനെയറിന് ശേഷം റസൂല്‍ ലൈവ് സൗണ്ട് മിക്‌സിങ് നടത്തുന്ന പ്രൊജക്ട് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ടാവും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam