»   » ബേട്ടി ബിയുടെ ചിത്രത്തിന് 5കോടി ഓഫര്‍

ബേട്ടി ബിയുടെ ചിത്രത്തിന് 5കോടി ഓഫര്‍

Posted By:
Subscribe to Filmibeat Malayalam
Bachchan Family
ബേട്ടി ബിയുടെ ചിത്രം വില്‍ക്കാനില്ലെന്ന് ബച്ചന്‍ കുടുംബം വ്യക്തമാക്കിക്കഴിഞ്ഞതാണ്. വില്‍ക്കുക പോയിട്ട് ഇപ്പോള്‍ തല്‍ക്കാലം പുറത്തുള്ളവരെ കാണിക്കാന്‍ പോലും പോകുന്നില്ലെന്നാണ് അമിതാഭ് ബച്ചന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

എന്നാലും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ നിലയ്ക്കുന്നില്ല. മാധ്യമങ്ങളായ മാധ്യമങ്ങള്‍ മുഴുവന്‍ ഇപ്പോഴും ബച്ചന്‍ കുടുംബവുമായി ഇതിനുവേണ്ടി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണത്രേ. കിട്ടിയാലൊരു ആന പോയാലൊരു വാക്ക് എന്ന ഭാവത്തിലാണ് ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍. പലരും കുഞ്ഞിന്റെ ചിത്രത്തിനായി വന്‍ തുകകളാണ് ഓഫര്‍ ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓഫര്‍ ചെയ്യപ്പെട്ട ഏറ്റവും കൂടിയ തുക അഞ്ചുകോടിയാണ്. ഐശ്വര്യ റായിയുടെയും ബച്ചന്‍ കുടുംബത്തിന്റെയും വാര്‍ത്താ പ്രാധാന്യം തന്നെയാണ് ബേട്ടി ബിയെ വിലകൂടിയ താരമാക്കുന്നത്. വിദേശങ്ങളിലും മറ്റും സെലിബ്രിട്ടികള്‍ ഗര്‍ഭിണികളായിരിക്കുമ്പോള്‍ കാശു വാങ്ങി പോസ് ചെയ്യുന്നതും കുട്ടികളുടെ ചിത്രങ്ങള്‍ വലിയ തുകയ്ക്ക് വില്‍ക്കുന്നതുമെല്ലാം സാധാരണ കാര്യങ്ങളാണ്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴും ഇതിനത്ര വലിയ പ്രചാരം ലഭിച്ചിട്ടില്ല.

ഒരു ഇന്റര്‍നാഷണല്‍ മാധ്യമാണത്രേ ബേട്ടി ബിയുടെ ചിത്രത്തിന് അഞ്ചുകോടി വിലപറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലൊരു കാര്യം സംഭവിക്കാനേ പോകുന്നില്ലെന്ന് ബച്ചന്‍ പറയുന്നുണ്ട്. കുട്ടിയുടെ പേരിലുള്ള ഇത്തരം പ്രവൃത്തികള്‍ നിര്‍ത്തണമെന്നും തങ്ങളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തരുതെന്നും അദ്ദേഹം പറയുന്നു.

നേരത്തേ ഐശ്വര്യയും കുഞ്ഞുമെന്ന പേരില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് ബച്ചന്‍ കുടുംബത്തിന് തലവേദനയായിരുന്നു. അത് കുഞ്ഞിന്റെ ചിത്രമല്ലെന്ന് ബച്ചന്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

English summary
Megastar Amitabh Bachchan had categorically said that he wouldn't ever sell pictures of his granddaughter to any media orgnisation. Even proud father of the newborn, Abhishek Bachchan had refused to show pictures of the youngest member of the B chchan parivaar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam