»   » ശസ്ത്രക്രിയ കഴിഞ്ഞു; സല്‍മാന് സുഖം

ശസ്ത്രക്രിയ കഴിഞ്ഞു; സല്‍മാന് സുഖം

Posted By:
Subscribe to Filmibeat Malayalam
Salman
അമേരിക്കയില്‍ നാഡീശസ്ത്രക്രിയയ്ക്ക് വിധേയനായ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ സുഖമായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

ബുധനാഴ്ചയായിരുന്നു സല്‍മാനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും അദ്ദേഹം ആശുപത്രി മുറിയില്‍ത്തന്നെയാണുള്ളതെന്നുമാണ് യുഎസില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

ശസ്ത്രക്രിയയ്ക്ക് ശേഷം പൂര്‍ണവിശ്രമം വേണമെന്നാണത്രേ ഡോക്ടര്‍മാര്‍ സല്‍മാനോട് പറഞ്ഞിരിക്കുന്നത്. ട്രൈജെമിനല്‍ ന്യൂറള്‍ജിയ എന്ന നാഡീസംബന്ധമായ രോഗം ഏറെക്കാലമായി സല്‍മാനെ അലട്ടിക്കൊണ്ടിരിക്കുകയാണ്. മുഖത്തെയും മറ്റും പേശികള്‍ വലിയുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നതാണ് ഈ അവസ്ഥ.

അടുത്തിടെ വേദന അസഹ്യമായതിനെത്തുടര്‍ന്നാണ് സല്‍മാന് വിദഗ്ധര്‍ യുഎസി ചികിത്സ തേടാന്‍ നിര്‍ദ്ദേശം നല്‍കിത്. ചികിത്സയ്ക്കായി യുഎസിലേയ്ക്ക് പോയ സല്‍മാന് ഈദ് ദിനത്തില്‍ ഷാരൂഖ് ഖാന്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

English summary
Actor Salman Khan, who had left for the United States on Monday night, has undergone a surgery on Wednesday to treat a nerve condition that was causing extreme pain in his face. Latest reports suggest that the Bollywood star is doing fine and taking rest after the nerve operation at a hospital in the US,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam