ത്രിഷ വീണ്ടും ബോളിവുഡിലേക്ക്

ത്രിഷയുടെ ബോളിവുഡ് അരങ്ങേറ്റം അമ്പേ പാളിപ്പോയിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അക്ഷയ് കുമാര്‍ നായകനായ ഖട്ടാ മീട്ടയിലൂടെയായിരുന്നു നടി ബോളിവുഡില്‍ നായികയായി രംഗപ്രവേശം ചെയ്തത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റായ വെള്ളാനകളുടെ നാടിന്റെ റീമേക്കിന് പക്ഷേ ഹിന്ദിയില്‍ വിജയം ആവര്‍ത്തിയ്ക്കാനായില്ല. അതോടെ ത്രിഷയുടെ ബോളിവുഡ് സ്വപ്‌നങ്ങള്‍ക്കും തിരിച്ചടിയേറ്റിരുന്നു.
തമിഴില്‍ ത്രിഷയുടെ സൂപ്പര്‍ഹിറ്റായ വിണ്ണൈതാണ്ടി വരുവായ് യുടെ റീമേക്കും ബോളിവുഡില്‍ തുടങ്ങുകയാണ്, ഗൗതം മേനോന്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് പക്ഷേ ത്രിഷയെ വിളിച്ചിട്ടില്ല. സിനിമയ്ക്കായി 25 ദിവസത്തെ കാള്‍ഷീറ്റ്് ത്രിഷ നല്‍കിയിരുന്നു. എന്നാല്‍ ഗൗതം മേനോന്‍ ഇതുപയോഗിച്ചില്ലെന്ന് ത്രിഷ പരാതിപ്പെടുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ഗൗതവുമായി യാതൊരു പിണക്കവുമില്ലെന്ന് ത്രിഷ വ്യക്തമാക്കി.


Click it and Unblock the Notifications