»   »  ഷാരൂഖിനൊപ്പം ഡേര്‍ട്ടിയാവണമെന്ന് വിദ്യ

ഷാരൂഖിനൊപ്പം ഡേര്‍ട്ടിയാവണമെന്ന് വിദ്യ

Posted By:
Subscribe to Filmibeat Malayalam

എല്ലായിടത്തും ബോളിവുഡ് ചിത്രമായ ഡേര്‍ട്ടി പിക്ചറാണ് ചര്‍ച്ചാവിഷയം. ചിലരെല്ലാം ചിത്രമിറങ്ങിയാല്‍ കണ്ടുകളയാമെന്ന് കരുതി കാത്തിരിക്കുകയാണ്, അതേസമയം ചിലര്‍ ചിത്രം തീര്‍ത്തും ഡേര്‍ട്ടി ആയിരിക്കുമെന്ന് പ്രവചിച്ച് ഫലമറിയാന്‍ കാത്തിരിക്കുന്നു.

എന്തായാലും ഡേര്‍ട്ടി പിക്ചറിലൂടെ നടി വിദ്യ ബാലന് കൈവന്ന വാര്‍ത്താ പ്രാധാന്യം ചില്ലറയല്ല. ബോളിവുഡില്‍ പൊതുവേ അടങ്ങിയൊതുങ്ങിക്കഴിയുന്ന വിദ്യ പെട്ടൊന്നൊരുനാള്‍ സില്‍ക് സ്മിതയുടെ വേഷവുമായി ഗ്ലാമര്‍ പരിവേഷത്തിലെത്തിയതുതന്നെയാണ് ഈ ഓളത്തിന് കാരണം. ചാനലുകളായ ചാനലുകളില്‍ മുഴുവന്‍ വിദ്യ ഡേര്‍ട്ടി പിക്ചറിനെക്കുറിച്ച് സംസാരിക്കുന്നതാണ് കാണിക്കുന്നത്. ചിത്രം ഡേര്‍ട്ടി അല്ലെന്നും അശ്ലീലമല്ലെന്നും വിദ്യ ഉറപ്പിച്ച് പറയുന്നുമുണ്ട്.

ഇത്തരമൊരു വേഷം ചെയ്തതില്‍ അപാകതയൊന്നും തോ്ന്നുന്നില്ലെന്നും മറിച്ച് അഭിമാനമാണെന്നുമാണ് പുതിയൊരു അഭിമുഖത്തില്‍ വിദ്യ പറയുന്നത്. ഒരു നടിയെന്ന നിലയില്‍ ഈ ചിത്രം വലിയൊരു വെല്ലുവിളിയായിരുന്നുവെന്നും വിദ്യ പറയുന്നു. പലപ്പോഴും ചെയ്യാന്‍ മടിച്ച പലകാര്യങ്ങളും താനീ ചിത്രത്തിന് വേണ്ടി ചെയ്തുവെന്നും വിദ്യ പറയുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനെയും സഹതാരങ്ങളെയും കുറിച്ചുള്ള ചോദ്യത്തിന് വളരെ രസകരമായിട്ടാണ് വിദ്യ മറുപടി നല്‍കുന്നത്. എല്ലാ ചിത്രത്തിലുമുള്ള പൊതുസ്വഭാവം കാണിക്കാന്‍ കഴിയാത്ത ഇമ്രാന്‍ ഹഷ്മി വളരെ നിരാശനായിരിക്കുമല്ലേയെന്ന ചോദ്യത്തിന് അദ്ദേഹം ഒരു അസൂയക്കാരനാണ്, ചിത്രത്തില്‍ ഡേര്‍ട്ടി ആകാന്‍ കഴിയാത്തതുതന്നെയാണ് ഇതിന് കാരണം, ഞാനദ്ദേഹത്തെ വെറുക്കുന്നു- എന്നുപറഞ്ഞുകൊണ്ട് വിദ്യ ചിരിയ്ക്കുകയാണ്.

ചുംബനസീനുകളില്‍ വിറച്ചിരുന്നുവെന്ന തുഷാറിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് ചോദിക്കുമ്പോള്‍ തുഷാര്‍ കള്ളം പറയുകയാണെന്നും ചുംബനരംഗത്തെല്ലാം അദ്ദേഹം വളരെ സ്മാര്‍ട്ടായിരുന്നുവെന്നും പുരുഷന്മാര്‍ പലകാര്യങ്ങളിലും കള്ളം പറയുമെന്നും വിദ്യ പറയുന്നു.

നിങ്ങളെ ആകര്‍ഷിക്കുന്ന ഒരു ബോളിവുഡ് താരമെന്ന ചോദ്യത്തിന് സല്‍മാന്‍ ഖാനെന്നാണ് വിദ്യ മറുപടി നല്‍കുന്നത്. ഡേര്‍ട്ടി ആയി ഒന്നിച്ചഭിനയിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാരാണെന്ന ചോദ്യത്തിന് വിദ്യയ്ക്ക് ഒരേയൊരു ഉത്തരമേയുള്ള ഷാരൂഖ് ഖാന്‍. ഒരു പുരുഷനെ ആകര്‍ഷിക്കാന്‍ നന്നായൊന്നു നോക്കിയാല്‍ മതിയെന്നും വിദ്യ പറയുന്നു.

English summary
Actress Vidya Balan said that she want to get dirty with Shrukh Khan and the one Bollywood actor that makes her go Ooh La La is Salman Khan,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam