ഋതുപര്‍ണഘോഷ് ചിത്രത്തില്‍ വിദ്യാബാലന്‍
ഋതുപര്‍ണഘോഷ് ചിത്രത്തില്‍ വിദ്യാബാലന്‍
ഋതുപര്‍ണഘോഷിന്റെ പുതിയ ഹിന്ദി ചിത്രത്തില്‍ മലയാളിയായ വിദ്യാബാലന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പരിണിതയ്ക്കു ശേഷം വിദ്യാബാലന് കിട്ടുന്ന അഭിനയപ്രധാനമായ വേഷമാണിത്.
ബോളിവുഡ് ക്ലാസിക്കായ സാഹിബ് ബീവി ഔര്‍ ഗുലാം എന്ന ചിത്രമാണ് ഋതുപര്‍ണഘോഷ് പുനര്‍നിര്‍മിക്കുന്നത്. വഹീദാ റഹ്മാന്‍ അവതരിപ്പിച്ച ജബ എന്ന കഥാപാത്രമായാണ് വിദ്യ വേഷമിടുന്നത്.
സല്‍മാന്‍ഖാനും പ്രിയങ്കാചോപ്രയുമാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. പ്രീതിഷ്നന്ദി കമ്യൂണിക്കേഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.
വിദ്യയുടെ മുഖത്തെ നിഷ്കളങ്കതയാണ് സംവിധായകനെന്ന നിലയില്‍ തന്നെ ആകര്‍ഷിച്ചതെന്നും വിദ്യക്കു മാത്രമേ തന്റെ ചിത്രത്തിലെ ജബയെ അവതരിപ്പിക്കാന്‍ കഴിയൂവെന്നും ഋതുപര്‍ണഘോഷ് പറഞ്ഞു.
പരിണിതയിലെ അഭിനയമാണ് വിദ്യാബാലനെ ബോളിവുഡില്‍ ശ്രദ്ധേയയാക്കിയത്. ആ ചിത്രത്തിന്റെ വിജയത്തിനു ശേഷം ഒട്ടേറെ അവസരങ്ങളാണ് വിദ്യയെ തേടിയെത്തിയത്.


Click it and Unblock the Notifications