ഹുസൈന്റെ ചിത്രത്തില്‍ ഊര്‍മിള
ഹുസൈന്റെ ചിത്രത്തില്‍ ഊര്‍മിള
തനിക്ക് അതീവമായ ആരാധന തോന്നുന്ന നടിമാരെ നായികയാക്കി സിനിമയൊരുക്കുക എന്നത് ചിത്രകാരനായ എം. എഫ്. ഹുസൈന്റ ഒരു വിനോദമാണ്. മാധുരി ദീക്ഷിതിനെയും തബുവിനെയും സ്വപ്നനായികമാരായി ആരാധിച്ച ഹുസൈന്റെ മനസില്‍ ഇപ്പോള്‍ ആരാധനയുള്ളത് ഊര്‍മിളയോടാണത്രെ. സ്വാഭാവികമായും ഹുസൈന്റെ അടുത്ത ചിത്രത്തില്‍ നായികയാവുന്നത് ഊര്‍മിള തന്നെ.
മാധുരി ദീക്ഷിതിനെ നായികയാക്കി ഗജഗാമിനിയും തബുവിനെ നായികയാക്കി മീനാക്ഷിയും ഒരുക്കിയ എം. എഫ്. ഹുസൈന്‍ തന്റെ മൂന്നാമത്തെ ചിത്രം ഹാസ്യപ്രധാനമായിട്ടാണ് ഒരുക്കുന്നത്. ഈ ചിത്രത്തിലാണ് ഊര്‍മിള നായികയാവുന്നത്. ഹുസൈന്റെ മകന്‍ ഔവിയാസാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ഹുസൈന്റ ജീവിതകഥയുമായി ബന്ധമുള്ളതാണ് ചിത്രത്തിന്റെ പ്രമേയം.
ഹാസ്യമെന്ന് പറയുമ്പോള്‍ അത് ഹുസൈന്റെ ചിത്രത്തിലാവുമ്പോള്‍ സിനിമയില്‍ സാധാരണ കാണുന്ന ഹാസ്യമാവില്ലല്ലോ. ഹാസ്യത്തെ കുറിച്ച് ഹുസൈന്‍ പറയുന്നു: കുറച്ചുനേരത്തെ ചിരിക്കു ശേഷം മനുഷ്യനെ ഈറനണിയിക്കുന്നതാണ് യഥാര്‍ഥ ഹാസ്യം. അത്തരം ഹാസ്യമാണെത്ര പുതിയ ചിത്രത്തില്‍ ഹുസൈന്‍ ഉപയോഗിക്കുന്നത്.
തന്റെ പുതിയ ചിത്രത്തിലെ കുസൃതി നിറഞ്ഞ വേഷം ചെയ്യാന്‍ ഊര്‍മിളയല്ലാതെ മറ്റൊരു നടിയും ഹിന്ദിയിലില്ലെന്ന് ഹുസൈന്‍ പറയുന്നു. സോണാലി കുല്‍ക്കര്‍ണിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications