രേവതിയുടെ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍
രേവതിയുടെ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍
ഫിര്‍ മിലേംഗെ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമാ ലോകത്ത് സംവിധായികയെന്ന നിലയില്‍ സ്ഥാനമുറപ്പിച്ച രേവതി തന്റെ രണ്ടാമത്തെ ഹിന്ദി ചിത്രത്തില്‍ നായകനാക്കുന്നത് അമിതാഭ് ബച്ചനെയാണ്.
ഈയിടെ ഒരു ഹിന്ദി ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ ഭാര്യയായി രേവതി അഭിനയിച്ചിരുന്നു. ഇപ്പോള്‍ അമിതാഭിനെ നായകനാക്കി പുതിയൊരു ചിത്രമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് രേവതി.
ദി മിത്ര് എന്ന ചിത്രത്തിലൂടെയാണ് രേവതി സംവിധാനരംഗത്തേക്കു കടന്നത്. ശോഭനക്ക് മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് രണ്ടാം തവണ നേടിക്കൊടുത്ത ഈ ചിത്രത്തിനു ശേഷം ഒരു എയ്ഡ്സ് രോഗിയുടെ കഥ പറയുന്ന ഫിര്‍ മിലേംഗെ എന്ന ചിത്രമാണ് രേവതി ഒരുക്കിയത്.
അമിതാഭ് ബച്ചനെ നായകനാക്കിയുള്ള ചിത്രത്തിന് പുറമെ തെലുങ്കില്‍ ഒരു വാണിജ്യസിനിമ ഒരുക്കാനും രേവതിക്ക് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.


Click it and Unblock the Notifications