twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശശികുമാര്‍ സംവിധായകനാവുന്നു

    By Staff
    |

    ശശികുമാര്‍ സംവിധായകനാവുന്നു

    ഏഷ്യാനെറ്റിന്റെ സ്ഥാപകനും ടിവി മാധ്യമപ്രവര്‍ത്തകനുമായ ശശികുമാര്‍ സിനിമാ സംവിധായകന്റെ മേലങ്കിയണിയുന്നു. ഹിന്ദിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പേര് കാവ്യ തരണ്‍ എന്നാണ്.

    എന്‍. എസ്. മാധവന്റെ പ്രശസ്തമായ വന്‍മരങ്ങള്‍ വീഴുമ്പോള്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷം സിക്കുകാര്‍ക്കെതിരെ ഉണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വികസിക്കുന്നതാണ് വന്‍മരങ്ങള്‍ വീഴുമ്പോള്‍ എന്ന കഥ.

    സിക്കുകാര്‍ക്കെതിരായ കലാപത്തെയും ഗുജറാത്ത് കലാപത്തെയും കുറിച്ച് ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്ന് ശശികുമാര്‍ പറഞ്ഞു. എന്നാല്‍ പ്രാഥമികമായി ഈ സംഭവങ്ങളെ കുറിച്ചുള്ളതല്ല ഈ ചിത്രം. വിവിധ സംസ്കാരങ്ങള്‍ നിലനില്‍ക്കുന്ന അക്രമാസക്തമായ ഒരു സമൂഹത്തില്‍ തന്റെ വേരുകള്‍ സംരക്ഷിക്കുന്നതിലെ പ്രതിസന്ധികളെ കുറിച്ചുള്ളതാണ് ഈ ചിത്രം.

    ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ പേരക്കുട്ടി എഴു വയസുകാരിയായ നീലംബരി ഭട്ടാചാര്യയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിഷന്‍ സിംഗ് ബേദിയുടെ മകനും സ്പിന്‍ ബൗളറുമായ അംഗാദ് സിംഗ് ബേദി ഈ ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറുന്നു. സീമാ ബിശ്വാസ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന അഭിനേതാവ്.

    ഐസക് തോമസ് കോട്ടുക്കാപള്ളിയും മദന്‍ ഗോപാല്‍ സിംഗുമാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നതും മദല്‍ ഗോപാല്‍സിംഗാണ്. ലണ്ടനിലെ സംഗീത സംവിധായകനായ ഉദയ്കൃഷ്ണന്റെ പിയാനോയും ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നു.

    ചന്ദ്രലേഖ സംവിധാനം ചെയ്ത നൃത്തരംഗം ചിത്രത്തിന്റെ ഒരു സവിശേഷതയാണ്. ഛായാഗ്രഹണം അശ്വിനി കൗള്‍. കലാം സംവിധാനം പ്രകാശ് മൂര്‍ത്തിയും കെ. എസ്. ശിവദാസ് ശബ്ദലേഖനവും അല്പന ഖാരെ മേക്കപ്പും കൈകാര്യം ചെയ്യുന്നു. ജൂണില്‍ ചിത്രീകരണം പൂര്‍ത്തിയാക്കും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X